HOME
DETAILS

ദേശീയപാതയോരത്ത് ഓവുചാല്‍ നിര്‍മിക്കാന്‍ ഇനിയും കാത്തിരിക്കണം

  
backup
July 14, 2018 | 8:51 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d

 

തുറവൂര്‍: ദേശീയപാതയോരത്ത് കോടംതുരുത്തില്‍ കൂടുതല്‍ സ്ഥലത്തേക്ക് ഓവുചാല്‍ നീട്ടാന്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊതുമരാമത്തിന്റെ അനുമതി ലഭിച്ചില്ല. ഇത് കാരണം മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. എറണാകളം ഭാഗത്തെക്കുള്ള രണ്ടുവരിപ്പാതയുടെ പകുതിയോളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍പ്പെട്ട് നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്.
റോഡിന്റെ നിര്‍മാണ സമയത്ത് പടിഞ്ഞാറെ ഭാഗത്ത് കുറച്ച് സ്ഥലത്ത് കാന പണിതെങ്കിലും അതില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം പൊതുജലാശയങ്ങളിലെക്കൊന്നും ഒഴുക്കി കളയാന്‍ മാര്‍ഗമില്ല. ഇത് തിരിച്ചറിഞ്ഞ് പൊതുമരാമത്തിന്റെ ദേശീയപാതവിഭാഗം പട്ടണക്കാട് ഓഫിസില്‍ നിന്ന് കാന പണിയാന്‍ എസ്റ്റിമേറ്റ് തയാറാക്കി മേല്‍ ഉദ്യോഗസ്ഥന് നല്‍കി.
500 മീറ്റര്‍ നീളത്തില്‍ കാന പണിഞ്ഞാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകുകയുള്ളുവെന്ന് എസ്റ്റിമേറ്റില്‍ പറയുന്നു. എന്നാല്‍ സുരക്ഷിതമായ പാതയുടെ ഭാഗമായിട്ടും ഇതുവരെയായിട്ടും നടപടി സ്വീകരിക്കാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമായിരുക്കുകയാണ്.
എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ വെള്ളത്തില്‍പ്പെട്ട് സമീപത്തെ റേഷന്‍ കടയില്‍ ഇടിച്ചു കയറിയതാണ് അവസാനമായി ഈ ഭാഗത്ത് നടന്ന അവസാന അപകടം. കൂടുതല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ കോടംതുരുത്ത് പഞ്ചായത്തും ദേശീയപാതഅതോറിറ്റിയുമായി സഹകരിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. വി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തെക്ക് ഭാഗത്ത് കാന പൊട്ടിച്ച് പടിഞ്ഞാറെ ഭാഗത്തേക്ക് സ്ഥാപിക്കുന്ന പൈപ്പിലൂടെ വെള്ളം ഒഴുക്കിക്കളയുമെന്ന് കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ സെബാസ്റ്റ്യനും വൈസ് പ്രസിഡന്റ് പി.പി മധുവും പറഞ്ഞു.
പൊതുമരാമത്തിന്റെ അനുമതി ലഭിച്ചാലുടന്‍ കാന നീട്ടുമെന്ന് പൊതുമരാമത്ത് ദേശിയപാത അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുകേഷ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  3 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  3 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  3 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  3 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  3 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  3 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  3 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  3 days ago