പണമിടപാട് സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തട്ടിയെടുത്ത ജീവനക്കാരന്‍ പിടിയില്‍
ആലുവ: പണമിടപാട് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തി വന്‍ തുക കൈക്കലാക്കിയ ജീവനക്കാരാന്‍ പിടിയില്‍. കറുകുറ്റി അഴകം പാലീയേക്കര വീട്ടില്‍ മിഥുന്‍ ശശി (29) യെയാണ് ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ ഓഫിസര്‍ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള അറസ്റ്റ് ചെയ്തത്.
ആലുവയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പ്രതി ഉപഭോക്താകളുടെ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുന്നതിനായി നല്‍കുന്ന പണം കൈക്കലാക്കിയ ശേഷം ഉരുപ്പടികള്‍ തിരിച്ച് നല്‍കുകയും എന്നാല്‍ ഇടപാടുകള്‍ അവസാനിപ്പിക്കാതെ പണയ ഉരുപ്പടികള്‍ക്ക് പകരം ഞെട്ടും ബോള്‍ട്ടും മെറ്റല്‍ കഷണവും വേസ്റ്റ് പേപ്പറുകളും തിരുകി വച്ച് തട്ടിപ്പ് നടത്തിയത്.
മൂന്ന് വര്‍ഷത്തോളമായി സ്ഥാപനത്തില്‍ നിന്നും 63 ലക്ഷത്തോളം രൂപ കൈക്കാലാക്കിയിട്ടുണ്ട്. കൈക്കലാക്കിയ തുക ഉപയോഗിച്ച് പ്രതി ആര്‍ഭാട ജീവിതം നയിക്കുകയും നിരവധി വസ്തുവകകള്‍, വാഹനങ്ങളും വാങ്ങികൂട്ടുകയു ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ്. ഫൈസല്‍, എസ്.ഐ മുഹമ്മദ് ബഷീര്‍, സിവില്‍ പൊലിസ് ഓഫിസര്‍ മീരാന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."