HOME
DETAILS

മട്ടന്നൂര്‍ മേഖലയിലെ റോഡുകള്‍ തോടുകളായി

  
backup
July 15 2018 | 21:07 PM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1

 


മട്ടന്നൂര്‍: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ ശക്തമായതോടെ മട്ടന്നൂര്‍ നഗരസഭയിലെ വിവിധ റോഡുകള്‍ തോടുകളായി മാറി. കഴിഞ്ഞ വര്‍ഷം താര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് പോലും തകര്‍ന്ന വന്‍കുഴികള്‍ ആയി മാറി. നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ പൊറോറ ഭാഗത്തുകൂടി പോകുന്ന റോഡ് പലയിടങ്ങളിലും തകര്‍ന്ന് വന്‍ കുഴികള്‍ രുപപ്പെട്ടതോടെ ചെറുവാഹനങ്ങള്‍ക്ക് കടന്ന് പോവുവാന്‍ കഴിയാത്ത അവസ്ഥയാണ്.
നഗരസഭയുടെ വാതകശ്മശാനവും ട്രഞ്ചിങ് ഗ്രൗണ്ടും പൊറോറയിലാണ് സ്ഥിതി ചെയ്യുന്നത്. റോഡ് തകര്‍ന്നതു കാരണം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇവിടെയെത്തുന്നത്. മഴ തുടങ്ങിയതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറയാന്‍ തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും പതിവായി. ചെറുവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്.
ചെങ്കല്ല് ലോറികള്‍ കുടുതലായും കടന്ന് പോവുന്നത് കാരണമാണ് റോഡ് പ്രധാനമായും തകര്‍ന്നത്. ഇതിനും പുറമെ മട്ടന്നൂര്‍ നഗരസഭയില്‍പ്പെട്ട കല്ലൂര്‍ കാനല്‍ കരയില്‍ നിര്‍മ്മിച്ച റോഡ് പൊട്ടിപൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതായി മാറി. റോഡ് താര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം മുന്‍പ് തന്നെ സോളിങ് പ്രവര്‍ത്തി പൂര്‍ത്തികരിച്ചുവെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് നഗരസഭ തിരിഞ്ഞ് നോക്കിയില്ല. മെറ്റല്‍ പലയിടങ്ങളിലും ഇളകിയത് കാരണം കാല്‍നടയാത്ര പോലും ദുസഹമായി തീര്‍ന്നു.
ചെറുവാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടുമ്പോള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ രക്ഷപ്പെട്ടുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് മഴയില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് കാല്‍നടയാത്ര പോലും നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പിന്നീട് നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് യാത്ര സൗകര്യം ഒരുക്കിയത്. റോഡിന്റെ ഒരു വശം കനാലിന്റെ ഭാഗമായതിനാല്‍ വാഹനങ്ങള്‍ക്ക് അപകട ഭീഷണിയും ഉണ്ട്. റോഡില്‍നിന്ന് ഒന്നു തെന്നിയാല്‍ വാഹനം കനാലിലേക്കാണ് മറിയുക.
മട്ടന്നൂര്‍-ഇരിട്ടി റോഡിലുള്ളവര്‍ക്ക് കല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകുവാന്‍ കഴിയുന്ന ഏളുപ്പവഴിക്കുടിയാണ് ഇത്. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ആണിക്കേരി, കീച്ചേരി റോഡ് മഴയ്ക്ക് മുന്‍പ് താര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയെങ്കിലും നിര്‍മാണത്തിലെ അപകാത കാരണം റോഡ് പലയിടങ്ങളിലും താര്‍ ഇളക്കിയ നിലയിലാണ്. നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ റോഡുകളുടെ സ്ഥിതിയും ഇതും തന്നെയാണ്. നഗരസഭ റോഡിന് പുറമെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പല റോഡുകളും മഴയില്‍ തകര്‍ന്നു.
തലശ്ശേരി-വളവുപാറ റോഡില്‍ കള റോഡ് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം തകര്‍ന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. മട്ടന്നൂരില്‍നിന്ന് ഇരിക്കുറിലേക്ക് പോവുന്ന മരുതായി റോഡ് പലയിടത്തും തകര്‍ന്ന് നിലയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  24 minutes ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  43 minutes ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  an hour ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  an hour ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  an hour ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  an hour ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  2 hours ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  2 hours ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  3 hours ago