ഖത്തറിൽ മടങ്ങി വരേണ്ടവർക്ക് ഇനി അപേക്ഷിക്കാം
ദോഹ: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് തിരിച്ചുവരാനുള്ള രജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് ഇന്ന് പല സമയങ്ങളിലും വെബ്‌സൈറ്റ് ലഭിക്കാതായിരുന്നു. അത്തരം ഘട്ടങ്ങളില്‍ തുടര്‍ന്ന് ശ്രമിച്ചാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
കമ്പനികള്‍ക്കോ സ്ഥാപന ഉടമകള്‍ക്കോ തങ്ങളുടെ ജീവനക്കാര്‍ക്കു വേണ്ടിയും വ്യക്തികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിലുള്ള കൂടുംബാംഗങ്ങള്‍ക്കു വേണ്ടിയും അപേക്ഷിക്കാവുന്നതാണ്.
2. Apply for Exceptional Entry Permit എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. ബന്ധപ്പെട്ട നിബന്ധനകള്‍ വായിക്കുകയും അറ്റാച്ച് ചെയ്യേണ്ട രേഖകള്‍ സജ്ജമാക്കി വയ്ക്കുകയും ചെയ്യുക
4. അപ്ലിക്കേഷന്‍ പേജിലേക്ക് പ്രവേശിച്ച്, പാസ്‌പോര്‍ട്ടില്‍ കാണിച്ചതു പ്രകാരം കൃത്യമായ വിവരങ്ങള്‍ പൂര്‍ണമായി പൂരിപ്പിച്ചു നല്‍കുക
5. അപേക്ഷ സ്വീകരിച്ചു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ഇമെയില്‍ ഐഡി നല്‍കുക. ഇതിനൊപ്പം ഖത്തറിലെ നിലവിലുള്ള മൊബൈല്‍ നമ്പറും നല്‍കേണ്ടതുണ്ട്
6. എന്‍ട്രി പെര്‍മിറ്റ് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക. ഖത്തറിലേക്കു യാത്ര ചെയ്യുമ്പോള്‍ ഇത് വിമാനത്താവളത്തില്‍ കാണിക്കേണ്ടി വരും.
എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി ഒരു മാസമാണ്. ഇതിനകം യാത്ര ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും പുതിയ അപേക്ഷ നല്‍കേണ്ടി വരും.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തറില്‍ നിന്ന് 109 എന്ന നമ്പറിലോ നാട്ടില്‍ നിന്ന് +974 44069999 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."