ദ്വിദിന സെമിനാര്‍ 21മുതല്‍
തൃശൂര്‍: ജില്ലയിലെ ജൂനിയര്‍ റെഡ്ക്രോസ് സൊസൈറ്റി സി -ലെവല്‍ കേഡറ്റുകള്‍ക്കുള്ള ദ്വിദിന സെമിനാര്‍ ജൂലൈ 21, 22 തിയ്യതികളില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. തിരുവനന്തപുരത്തെ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി തൃശൂര്‍ ചാപ്റ്ററിന്റെ അധ്യക്ഷന്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷനാകും. ചടങ്ങ് ജില്ലാ കലക്ടര്‍ വി. രതീശന് ഉദ്ഘാടനം ചെയ്യും. നാറ്റ്പാക് ഡയറക്ടര്‍ ബി.ജി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ. നാരായണി, ടി.വി. സതീഷ്, സി.ജെ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.
റോഡില്‍ എങ്ങനെ സുരക്ഷിതരാകാം, സ്കൂള്‍-റോഡ് സേഫ്റ്റി സെല്‍ രൂപീകരണവും പ്രവര്‍ത്തനങ്ങളും, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളെക്കുറിച്ച് രണ്ട് ദിവസങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.
22 ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. സുഹിത അധ്യക്ഷത വഹിക്കും. ജില്ലാ പൊലിസ് മേധാവി (റൂറല്‍) ആര്. നിശാന്തിനി മുഖ്യാതിഥിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."