HOME
DETAILS

വിഷുദിനം 'ആഘോഷ'മാക്കി സ്ഥാനാര്‍ഥികള്‍

  
backup
April 17, 2019 | 4:59 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5

കൊച്ചി:അവധി ദിവസമായ ഞായറും വിഷുവുമൊക്കെ ഒരുമിച്ചുവന്നതിന്റെ സന്തോഷത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. കൂടുതല്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനും പ്രമുഖരെ വീടകളില്‍ സന്ദര്‍ശിക്കാനുമൊക്കെ സ്ഥാനാര്‍ഥികള്‍ ഓടിപ്പായുകയായിരുന്നു വിഷുദിനത്തില്‍. രണ്ട് ദിവസം അടുപ്പിച്ച് അവധി ലഭിച്ചതിനെ തുടര്‍ന്ന് പ്രചാരണരംഗത്തിറങ്ങി ചിലരൊക്കെ തെരഞ്ഞെടുപ്പിന് ഭാഗവാക്കാകുകയും ചെയ്തു.യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ വ്യത്യസ്തമായ പ്രചാരണമാണ് വിഷുദിനത്തില്‍ നടത്തിയത്. ചൂട്കാലത്ത് വിശറിയില്‍ വിഷു ആശംസകളെഴുതിയാണ് വീടുകളിലെത്തിച്ചത്. ചൂട്കാലത്ത് വിശറി ഉപേക്ഷിക്കത്തില്ലെന്നും എന്നും ഉപയോഗിക്കുമെന്നും ഉറപ്പുള്ളതിനാലായിരുന്നു ഇത്തരം പ്രചാരണം. വട്ടത്തിലുള്ള വിശറിയുടെ രണ്ടുഭാഗത്തും ഹൈബി ഈഡന് വോട്ടഭ്യര്‍ഥനയും നടത്തിയിരുന്നു. ഹൈബി ഈഡന്‍ രാവിലെ 10.30 ന് തൃപ്പൂണിത്തുറ മുതുകുളങ്ങര ക്ഷേത്രത്തിന് സമീപം പുലിയന്നൂര്‍ മനയിലെ തന്ത്രിമാരെയും തുടര്‍ന്ന് കൊച്ചി രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം റിട്ട. പ്രൊഫ. ഹൈമവതി തമ്പുരാനെയും സന്ദര്‍ശിച്ചിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവും വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പി.രാജീവിന്റെ വിഷുസദ്യ തേവര ഫെറിക്ക് സമീപമുള്ള സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു. പ്രോഗ്രസീവ് ഹോമിയോപ്പതി അസോസിയേഷനാണ് ഡോ. സാമുവല്‍ ഹനിമന്‍ ദിനാചരണത്തോടനുബന്ധിച്ച് വൃദ്ധസദനത്തില്‍ വിഷു സദ്യ ഒരുക്കിയത്.പ്രശസ്ത സാഹിത്യകാരന്‍മാരായ എന്‍.എസ് മാധവനെയും കെ.എല്‍ മോഹനവര്‍മയെയും വീടുകളില്‍ സന്ദര്‍ശിച്ച് അനുഗ്രഹവും തേടി.
വിഷു ദിനത്തില്‍ കണിക്കൊന്നയും കണിവെള്ളരിയുമൊക്കെയായി ബഹുവര്‍ണത്തിലുള്ള നോട്ടിസുകളാണ് സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥനയുമായി പുറത്തിറങ്ങിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനവും വിഷു ആശംസകളുമായി വിവിധയിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  6 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  6 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  6 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  6 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  6 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  6 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  6 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago