HOME
DETAILS

സഹകരണ രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം: മന്തി കടകംപള്ളി സുരേന്ദ്രന്‍

  
backup
July 18 2018 | 06:07 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf


ആനക്കര : സഹകരണ രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ ഉന്നമനത്തിന്നു വേണ്ടി സ്തുതിര്‍ഹമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സഹകരണ മേഖലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആലൂരില്‍ പുനര്‍ നിര്‍മിച്ച തൃത്താല ബ്ലോക്ക് ഭവന നിര്‍മാണ സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യാ രാജ്യത്തിന്റെ സഹകരണ മേഖലയിലെ ആകെ നിക്ഷേപത്തിന്റെ അമ്പത് ശതമാനം കേരള സംസ്ഥാനത്തിന്റേതാണെന്നത് സഹകര പ്രസ്ഥാനത്തിന്റെ പിന്‍പലത്തേയാണ് സൂചിപ്പിക്കുന്നത്. പുതിയ സഹകരണ നയത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയെ കൂടുതല്‍ ജനാതിപത്യവല്‍ക്കരിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മേഖലയെ ആധുനിക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നത്. കനത്ത അഴിമതി കൊണ്ട് തകര്‍ന്നുപോയ കണ്‍സ്യൂമര്‍ ഫെഡിനെ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 140 കോടി രൂപ പ്രവര്‍ത്തന ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു, ഓണക്കാലത്ത് 3500 ഓളം ഓണച്ചന്തകള്‍ തുറന്ന് പൊതു വിതരണ രംഗത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹകരണ സംഘം തയ്യാറായിക്കഴിഞ്ഞു. വിദ്യഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും, വികസനരംഗത്തും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പൊതു വിദ്യഭ്യാസ രംഗത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ ഗവണ്‍മെന്റിനു കഴിഞ്ഞിട്ടുണ്ട്. പിണറായി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യഭ്യാസ സംരക്ഷണയജ്ഞം പൊതു വിദ്യഭ്യാസ രംഗത്ത് ഏറെ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ക്ലാസ് മുറികള്‍ ഹൈടെക് ക്ലാസ്മുറികളാക്കി ഉയര്‍ത്തുക എന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആറായിരം കോടിയിലേറെ രൂപയാണ് ഇതിനകം ചിലവഴിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സഹകരണ സംഘം തൃത്താല ബ്ലോക്ക് പ്രസിഡന്റ് വിപി ഐദ്രു മാസ്റ്റര്‍ അധ്യക്ഷനായി. സംഘം സെക്രട്ടറി വിപി രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹൗസിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ എം ഇബ്രാഹിംകുട്ടി, പി മമ്മിക്കുട്ടി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് വി സുജാത, എ.ഒ കോമളം, സഹകരണ സംഘം രജിസ്ട്രാര്‍ എം.കെ ബാബു, ഹൗസിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ കെ.എസ് മുഹമ്മദ് ഇഖ്ബാല്‍, വി.കെ ചന്ദ്രന്‍, കെ.വി മരക്കാര്‍, കെ ശ്രീനിവാസന്‍, പി ദിവാകരന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  19 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  19 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  20 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  20 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  20 days ago