ടാറിങ് നടത്തി ദിവസങ്ങള്‍ക്കകം റോഡ് പൊട്ടിപ്പൊളിഞ്ഞു പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
ഓമശ്ശേരി: ഓമശ്ശേരി നടമ്മന്പൊയില് രായരുകണ്ടി റോഡ് ടാറിങ് നടത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പൊട്ടി പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി.
കഴിഞ്ഞ 21 ന് ടാറിങ് പൂര്‍ത്തീകരിച്ച റോഡാണ് കരാറുകാരന്റെ അനാസ്ഥ മൂലം തകര്‍ന്നത്.
നടമ്മന്പൊയില് രായരുകണ്ടി റോഡ് നിര്‍മാണ പ്രവര്‍ത്തിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുക്കാല്‍ ഇന്ച്ച് കനത്തില്‍ ടാറിങ് നടത്തേണ്ട റോഡില്‍ കാല് ഇന്ച്ച് ഉയരത്തില്‍ നടത്തിയതിനാലാണ് പൊട്ടിപ്പൊളിഞ്ഞതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തഗംങ്ങളും ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും സ്ഥലത്തെത്തി റോഡ് പരിശോധിക്കുകയും റീ ടാറിങ് നടത്തണമെന്ന് കരാറുകാരനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കരാറുകാരന് ഇതിന് വിസമ്മതിക്കുകയും റോഡ് നിര്‍മ്മാണത്തിനായി കൊണ്ടു വന്ന സാമഗ്രികള്‍ അവിടെ നിന്ന് മാറ്റുകയുമായിരുന്നു.
ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമാണ് റോഡിന്റെ അവസ്ഥ പരിതാപകരമായതെന്നും റീ ടാറിംങ് നടത്തി പാത എത്രയും പെട്ടെന്ന് തന്നെ ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര മുറകളുമായി രംഗത്തു വരുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."