മറ്റൊരു വിപ്ലവത്തിന് തിരികൊളുത്തി ബെയ്‌റൂത്ത് ദുരന്തം; ആളുകള്‍ തെരുവില്‍, മന്ത്രി രാജിവച്ചു
ബെയ്‌റൂത്ത്: തലസ്ഥാന നഗരിയായ ബെയ്‌റൂത്തില്‍ 158 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനാനന്തരം ലബനോനില്‍ വന്‍ പ്രതിഷേധം. ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. സംഭവങ്ങളെ തുടര്‍ന്ന് ലബനോന്‍ വിവര മന്ത്രി മനാല്‍ അബ്ദുല്‍ സമദ് രാജിവച്ചു.
സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് ഒഴുകിയെത്തിയ പ്രതിഷേധക്കാര്‍ വിവിധ മന്ത്രാലയങ്ങളിലേക്ക് അതിക്രമിച്ച് കടക്കുകയും രേഖകള്‍ വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തു. ഇതോടെ പൊലിസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും 728 പ്രതിഷേധക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ തുരത്താന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.
MASSIVE turnout in #Beirut to demand an end to this shit government.
— #PrayForBeirut (@LebaneseProblem) August 8, 2020
pic.twitter.com/rB6UEdTHZ9
സംഘര്‍ഷത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ബെയ്‌റൂത്തിലെ തുറമുഖ പ്രദേശത്ത് ഉഗ്ര സ്‌ഫോടനമുണ്ടായത്. ഗോഡൗണില്‍ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറായിരത്തിലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കുപറ്റി. ആളുകള്‍ക്ക് വേണ്ടി ഇനിയും തിരച്ചില്‍ തുടരുകയാണ്.
സംഭവത്തിനു പിന്നാലെ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ലെബനോന്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബ്.
People have the power. Power to the people. Say we want to have a revolution! #Beirut pic.twitter.com/zw1B4UKux3
— Licypriya Kangujam (@LicypriyaK) August 9, 2020
അറബ് നാടുകളിലുണ്ടായ വിപ്ലവത്തിന് സമാനമായ പ്രതിഷേധ കൂട്ടായ്മകളാണ് ബെയ്‌റൂത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളെല്ലാം പ്രതിഷേധക്കാര്‍ കയ്യേറുകയുണ്ടായി. 'വിപ്ലവം' എന്ന മുദ്രാവാക്യം പ്ലക്കാര്‍ഡുകളില്‍ ഏന്തിയാണ് പ്രതിഷേധക്കൂട്ടം ബെയ്‌റൂത്തില്‍ തമ്പടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."