HOME
DETAILS

ട്രഷറി തട്ടിപ്പ്: സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണത്തിന് സ്‌പെഷല്‍ ഓഫിസര്‍

  
backup
August 13, 2020 | 1:59 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d

 


തിരുവനന്തപുരം: ട്രഷറിയില്‍നിന്നു രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവം പുറത്തുവന്ന സാഹചര്യത്തില്‍ സോഫ്റ്റ് വെയര്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ തീരുമാനം.
ഇതിനായി സെപ്ഷ്യല്‍ ഓഫിസറെ നിയമിച്ചു. ധനകാര്യ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടറായ ഡോ. കോശി വൈദ്യനെയാണ് സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചിരിക്കുന്നത്. ട്രഷറി ഡയറക്ടറുമായി ചേര്‍ന്ന് ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആറു മാസത്തിനുള്ളില്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിരമിച്ച, സ്ഥലം മാറ്റപ്പെട്ട, ഡെപ്യുട്ടേഷനില്‍പോയ, ദീര്‍ഘകാല അവധിയെടുത്ത, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിനുള്ള സംവിധാനം സോഫ്റ്റ് വെയറില്‍ ഉണ്ട്. എന്നാല്‍ ഇത് ചെയ്തു എന്നതിനു സന്ദേശങ്ങള്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. ബയോമെട്രിക് അല്ലെങ്കില്‍ ആധാര്‍ പോലെ തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തണം. പെര്‍ഫോമന്‍സ് ഓഡിറ്റും സുരക്ഷാ ഓഡിറ്റും നടത്തണം.
ഇത്തരത്തില്‍ മുന്‍കാലത്ത് നടന്നിട്ടുള്ള ഏതെങ്കിലും തട്ടിപ്പുകള്‍ ആഭ്യന്തര ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും സ്‌പെഷ്യല്‍ ഓഫിസറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  3 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  3 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  3 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  3 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  3 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  3 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  3 days ago