HOME
DETAILS
MAL
വടകരയില്‍ യു.ഡി.എഫും ബി.ജെപിയും ഒരേ തൂവല്‍ പക്ഷികള്‍: കോടിയേരി
backup
April 19 2019 | 06:04 AM
വടകര: വടകരയില്‍ ആര്.എസ്.എസും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളായാണ് പ്രചാരവേല നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വടകര കോട്ടപ്പറമ്പില്‍ രക്തസാക്ഷി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസ് അക്രമത്തിന്റെ ഇരയായ പി. ജയരാജനെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ പോലെ അക്രമിയായി ചിത്രീകരിക്കുകയാണ്. രാഷ്ട്രീയമായി ചുമത്തപ്പെട്ട കള്ളക്കേസുകളാണ് പി. ജയരാജനെതിരായുള്ളത്. അതില്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനാകും. എന്നാല്‍ കമ്യുണിസ്റ്റ് പ്രസ്ഥാനത്തെ നിരന്തരം വേട്ടയാടി കൊലപ്പെടുത്തിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേതും ആര്.എസ്.എസിന്റേതുമെന്നും കോടിയേരി വ്യക്തമാക്കി. എ.ടി ശ്രീധരന് അധ്യക്ഷനായി. മനയത്ത് ചന്ദ്രന്, പി. ഭാസ്കരന്, എ.എന്‍ ഷംസീര്‍ എം.എല്‍.എ, സ്ഥാനാര്‍ഥി പി. ജയരാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."