HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്റെ ജാമ്യാപേക്ഷ മാറ്റി
backup
May 02 2017 | 19:05 PM
കൊച്ചി: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണു തമ്മനം സ്വദേശി മണികണ്ഠന്.
ഫെബ്രുവരി 18നു തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കു വന്ന നടിയെ നെടുമ്പാശേരിയില്‍ വാഹനത്തില്‍ തടഞ്ഞുവച്ച് ഉപദ്രവിച്ച സംഘത്തില്‍ മണികണ്ഠനും ഉണ്ടായിരുന്നു. പൊലിസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണു മണികണ്ഠന് ജാമ്യാപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."