HOME
DETAILS

എക്‌സല്‍ ഗ്ലാസസ് തൊഴിലാളികള്‍ സമരത്തിലേക്ക്

  
backup
May 02, 2017 | 7:53 PM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3



ചേര്‍ത്തല: പാതിരപ്പള്ളി എക്‌സല്‍ ഗ്ലാസസ് തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രക്ഷോഭസമരത്തിലേയ്ക്ക്. കേരളത്തിലെ പ്രമുഖ വ്യവസായ ശാലകളില്‍ ഒന്നായ എക്‌സല്‍ ഗ്ലാസസ് പ്രവര്‍ത്തനം നിലച്ചിട്ട് എട്ടരവര്‍ഷമാകുന്നു. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കു തയ്യാറാകുന്നില്ല.
   2008 നു ശേഷം ഇരുനൂറോളം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഗ്രാറ്റിവിറ്റി തുക നല്‍കിയിട്ടില്ല. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു എക്‌സല്‍ ഗ്ലാസസ് തുറന്നു പ്രവര്‍ത്തിക്കുമെന്നത്. അധികാരത്തിലേറി ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തൊഴിലാളി സംഘടനകളെ വിളിച്ചുകൂട്ടി കമ്പനിയുടെ പ്രവര്‍ത്തനം ഒരുമാസത്തേയ്ക്ക്  നിര്‍ത്തിവെക്കുന്നതായി രേഖാമൂലം ആവശ്യപ്പെട്ടായിരുന്നു 2012 ല്‍ കമ്പനി അടച്ചുപൂട്ടിയത്.
പ്രവര്‍ത്തനം നടത്താത്ത മാസത്തെ വേതനം തൊഴിലാളികള്‍ക്ക് നല്‍കുമെന്നും പറഞ്ഞിരുന്നു. പിന്നീട് കമ്പനി നടത്തിപ്പുകാര്‍ തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന്  സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.
കമ്പനി ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് എക്‌സല്‍ ഗ്ലാസ് വര്‍ക്കിങ് എംപ്ലോയിസ് അസോസിയേഷന്റെ നേതൃത്വത്തില്‍  സമരപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സി.ജി.ഗോപകുമാര്‍ പറഞ്ഞു. എം.എസ്.ശ്രീകുമാര്‍, ഒ.എന്‍ സുനില്‍കുമാര്‍, ഒ.ജെ ചാക്കോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago