പഞ്ചായത്ത് സ്ഥിരപ്പെടുത്തിയ ആദിവാസി യുവതികള്‍ക്ക് ജോലി നഷ്ടപ്പെട്ടു
പറമ്പിക്കുളം: പഞ്ചായത്ത് സ്ഥിരപ്പെടുത്തിയ രണ്ടു ആദിവാസി യുവതികള്‍ക്ക് അങ്കണവാടി വര്‍ക്കര്‍ ജോലി നഷ്ടപ്പെട്ടു. തേക്കടി, മുപ്പത് ഏക്കര്‍ കോളനിയില്‍ താമസിക്കുന്ന കുപ്പുസ്വാമിയുടെ ഭാര്യ ഭൈരവി, തേക്കടി കോളനിയിലെ ശെല്‍വന്റെ ഭാര്യ രാധിക എന്നിവര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. മുപ്പതേക്കര്‍ കോളനിയിലെ താമസക്കാരായ ഭൈരവിയെ മുപ്പതേക്കര്‍ കോളനി അങ്കണവാടിയിലും രാധികയെ തേക്കടി കോളനിയിലെ അംഗണവാടിയിലുമാണ്് നിയമിച്ചിരുന്നത്. ആറുവര്‍ഷത്തോളമായി അങ്കണവാടി വര്‍ക്കറായി ജോലി ചെയ്തിരുന്ന ഇരുവരേയും യാതൊരു കാരണവുമില്ലാതെയാണ് പിരിച്ചുവിട്ടതെന്ന് പറയുന്നു.
2015 ജൂണ്‍ മാസത്തിലാണ് മുതലമട പഞ്ചായത്ത് യോഗത്തില്‍ താല്‍ക്കാലികമായി ജോലിചെയ്തിരുന്നവരെ സ്ഥിരപ്പെടുത്താന്‍ ഭരണ സമിതി തീരുമാനിച്ചതിന്റെ കത്ത് രാധികക്കും, ഭൈരവിക്കും ലഭിച്ചിരുന്നു. തുടര്‍ന്ന് ജോലി ചെയ്തുവരവെയാണ് 2016 ഡിസംബര്‍ 14ന് സ്ഥിരപ്പെടുത്തിയ പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിയതായി പുതുനഗരം ശിശുവികസന പദ്ധതി ഓഫിസില്‍നിന്നുള്ള കത്ത് ലഭിച്ചത്ഇരുവര്‍ക്കും ലഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ഇരുവരെയും രാഷ്ട്രീയ പകപോക്കലിന്റെപേരില്‍ ജോല ി നഷ്ടപ്പെടുത്തിയതാണെന്ന് തേക്കടി കോളനിയിലെ ആദിവാസികള്‍ പറയുന്നു.
പാര്‍ട്ടിക്ക് അനുകൂലമായവരെ നിയമത്തിന്റെ പേരില്‍ ജോലിനല്‍കുകകയും അല്ലാത്തവരെ പുറത്താക്കുകയും ചെയ്യുന്ന പ്രവണത പറമ്പിക്കുളത്ത് വര്‍ധിച്ചതായി ആദിവാസികള്‍ ആരോപിക്കുന്നു. ആറു വര്‍ഷമായി അങ്കണവാടിയിലെ ജോലി കിട്ടാതായതോടെ രാധികയുടെയും ഭൈരവിയുടെയും കുടുംബം ദുരിതത്തിലായി. ആദിവാസികോളനിയിലുള്ളവര്‍ക്ക് അതേ കോളനിയില്‍ ജോലി നല്‍കാണമെന്ന് ആവശ്യപെട്ടുകൊണ്ട് പഞ്ചായത്തില്‍ നിരവധി തവണ കയറിയെങ്കിലും നിങ്ങള്‍ക്ക് ഒരിക്കലും ജോലിലഭിക്കില്ലെന്ന മറുപടിയാണ് പഞ്ചായത്തില്‍നിന്നും ലഭിച്ചതെന്ന് രാധികപറയുന്നു.
ഇപ്പോള്‍ മുപ്പതേക്കറിലും, തേക്കടി അല്ലിമൂപ്പന്‍ കോളനിയിലുമുള്ള അങ്കണവാടികളില്‍ ആദിവാസികളല്ലാത്ത രണ്ടുപേരെയാണ് നിയമിച്ചിട്ടുള്ളത്. ഒരാള്‍ ആട്ടയാംപതിയിലും, മറ്റൊരാള്‍ മുതലമടയിലും സ്ഥിരമായി താമസിക്കുന്നവരാണെന്നും, ഇവര്‍ എപ്പോഴെങ്കിലുമാണ് അങ്കണവാടികളില്‍ എത്തുന്നതെന്ന് കോളനിവാസികള്‍ പറയുന്നു. നേരത്തെ ജോലി ചെയ്തവര്‍ കൃതൃസമയത്ത് ജോലിക്ക് വന്നിരുന്നതായും കോളനിക്കാര്‍ പറയുന്നു
എന്നാല്‍, 2006ലും 2010ലും തയാറാക്കിയിട്ടുള്ള അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റില്‍ ഇരുവരും ഉള്‍പ്പെടാത്തതിനാലാണ് റദ്ദാക്കുന്നതെന്നും സര്‍ക്കാര്‍ നിയമങ്ങളും ഇത്തരവുകളുടെയും അടിസ്ഥാനത്തിലാണ് റദ്ദാക്കിയതെന്ന് കൊല്ലങ്കോട് ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫിസര്‍ ലത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."