HOME
DETAILS

വടക്കന്‍ ജില്ലകളിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

  
backup
May 02, 2017 | 10:08 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf



പിണറായി: വടക്കന്‍ ജില്ലകളിലെ വിനോദസഞ്ചാര സാധ്യതകള്‍ ശരിയായ രീതിയില്‍ ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടം സുസ്ഥിര വികസനത്തിലേക്കു വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ വിഭവങ്ങള്‍ വേണ്ടത്രയുള്ള പ്രദേശങ്ങളാണിവ. ധര്‍മടം മണ്ഡലത്തിലെ തന്നെ മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം തുരുത്ത്, അതുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ എല്ലാം കൂടിച്ചേര്‍ത്ത് വികസിപ്പിച്ചാല്‍ രാജ്യത്തെ മികവുറ്റ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാകും. ഇക്കാര്യത്തില്‍ കലക്ടറുടെയും വിനോദസഞ്ചാര വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നല്ല ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മേഖലയുടെ ടൂറിസം സാധ്യതയെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു വിദഗ്ധ സംഘം അടുത്തദിവസം തന്നെ സ്ഥലം സന്ദര്‍ശിക്കും. ബീച്ചുകളുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സഹായം കേന്ദ്രസര്‍ക്കാരും ഉറപ്പു നല്‍കിയിട്ടുണ്ട്.
വടക്കന്‍ജില്ലകളുടെ ടൂറിസം വികസനത്തിന് അനുകൂലമായ സാഹചര്യമാണു കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ ഉണ്ടാവാന്‍ പോകുന്നത്. നമ്മുടെ നാട്ടില്‍ നിര്‍മിക്കുന്ന പാരമ്പര്യ ഉല്‍പന്നങ്ങള്‍ക്കും കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിപണന സാധ്യതയാണ് ഇതു സൃഷ്ടിക്കുക. ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുകയാണു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളും ജനങ്ങളും നല്ലപോലെ സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുന്‍ എം.എല്‍.എ കെ.കെ നാരായണന്‍ അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, കില ഡയറക്ടര്‍ ഡോ. പി.പി ബാലന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, കെ.വി ഗോവിന്ദന്‍, കെ പ്രദീപന്‍, കെ.കെ രാജീവന്‍, എം.സി മോഹനന്‍, പി.കെ ഗീതമ്മ, ബേബി സരോജം, ടി.വി ലക്ഷ്മി, എന്‍.പി ഹബീസ്, കെ.കെ ഗിരീഷ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  21 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  21 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  21 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  21 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago