ഉപയോക്താക്കളുടെ സ്വകാര്യതയില്‍ ഇടപെടില്ലെന്ന് വാട്‌സ് ആപ്പ്
ന്യൂഡല്‍ഹി: അയക്കുന്ന സന്ദേശത്തിന്റെ യഥാര്‍ഥ ഉറവിടം വ്യക്തമാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം വാട്‌സ് ആപ്പ് തള്ളി.
മറ്റുള്ളവര്‍ക്ക് മനസിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന രീതി പിന്‍തുടരുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രീതിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും സ്വകാര്യതക്കും വിരുദ്ധമാകുമെന്നും വാട്‌സ് ആപ്പ് പറയുന്നു. ഉപയോക്താക്കള്‍ വാട്‌സ് ആപ്പ് പ്ലാറ്റ് ഫോം ഉപയോഗിക്കുന്നത് അവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അവരുടെ സ്വകാര്യ സംഭാഷണങ്ങളും മറ്റും വാട്‌സ് ആപ്പ് അതേ രീതിയില്‍ സാങ്കേതിക വിദ്യയിലൂടെ കരസ്ഥമാക്കണമെന്നാണ്. ആവശ്യം വരുമ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍, ആള്‍കൂട്ട കൊലകള്‍ തുടങ്ങിയവ തടയാന്‍ വാട്‌സ് ആപ്പിന്റെ സഹായം ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതാണ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കയറാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."