പുതിയ വിദ്യാഭ്യാസ നയം പിന്നാക്ക വിഭാഗത്തെ പുറംതള്ളുന്നത്: രാം പുനിയാനി
ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തെ പുറം തള്ളുന്നതും മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ രാം പുനിയാനി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയരേഖ' കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്വമായി കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാനായി കഴിഞ്ഞ അഞ്ച് വര്‍ഷം ചെലവഴിച്ച കേന്ദ്ര സര്‍ക്കാര്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വെക്കാതെ കാബിനറ്റ് അംഗീകാരം നല്‍കാന്‍ കാട്ടിയ ധൃതി കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഷക്കീല ടി. ഷംസു, ജെ.എന്‍.യു പ്രൊഫസര്‍ ബര്‍ട്ടണ്‍ ക്ലീറ്റസ്, ഡല്‍ഹി യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: സച്ചിന്‍ നാരായണന്‍ സംബന്ധിച്ചു. ടി.സി അഹമ്മദലി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷദ് സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് പി.വി. അഹമ്മദ് സാജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."