വീട് തകര്‍ന്ന റസാഖിന് താമസിക്കാന്‍ സൗജന്യമായി വീട് വിട്ടുനല്‍കി
മാവൂര്‍: പ്രളയക്കെടുതില്‍ ദുരിതാശ്വാരസ ക്യാംപില്‍ അഭയം തേടിയിരുന്ന റസാഖിന് തിരിച്ചെത്തിയപ്പോള്‍ തകര്‍ന്ന വീടാണ് കാണാനായത്.
ഇതേതുടര്‍ന്ന് ക്യാംപിലെ മറ്റ് കുടുംബങ്ങള്‍ എല്ലാവരും തിരികെ പോയിട്ടും കുറ്റിക്കടവ് കുന്നുമാറുമണ്ണില് റസാഖിനും കുടുംബത്തിനും അവരുടെ വളര്‍ത്ത് മൃഗങ്ങള്‍ക്കും തിരിച്ച് പോവാന്‍ വീടില്ലാത്തതിനാല്‍ ക്യാംപില്‍ തന്നെ തുടര്‍ന്നും താമസിക്കാന്‍ നിര്‍ബന്ധിതനായി. ഇതേതുടര്‍ന്ന് മാവൂര്‍ എസ്.ഐ ശ്യാം അറിയിച്ചതനുസരിച്ച് വളയന്നൂര്‍ ജി.എല്‍.പി സ്കൂളിലെ ക്യാംപില്‍ ചെന്ന് ജീവകാരുണ്യ പ്രവര്‍ത്തകനായ അഡ്വ. ഷമീം പക്സാന് വീട് ശരിപ്പെടുത്തിക്കൊടുക്കുകയും അവര്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും, പാത്രങ്ങളും വാങ്ങി നല്‍കുകയും ചെയ്തു.
ചെറൂപ്പ നെച്ചിക്കാട്ട്കടവ് സ്വദേശി മൊയ്തീന് കോയയുടേയും കോയ മാഷിന്റെയും ശ്രമഫലമായി യാതൊരു വാടകയും പറയാതെ സൗജന്യമായി പ്രളയത്തില്‍ തകര്‍ന്ന വീട് പുതുക്കിപണിയുന്നത് വരെ ഇവര്‍ക്ക് താമസിക്കാന്‍ പരേതനായ കോയക്കുട്ടി ഹാജിയുടെ ഭാര്യ നെച്ചിക്കാട്ട് ആയിശ തറവാട് വീട് സൗജന്യമായി നല്‍കുകയായിരുന്നു.
കുന്ദമംഗലം കോടതിയിലെ മജിസ്ട്രേറ്റ് പി.എസ് നിഷി വളയന്നൂര്‍ സ്കൂള്‍ ക്യാംപിലെത്തി റസാഖിനും കുടുംബത്തിനും വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും കൈമാറി.
ചടങ്ങില്‍ അഭിഭാഷകരായ അഡ്വ. ഷമീം പക്സാന്, അഡ്വ. സരിജ, അഡ്വ. പ്രസാദ്, ശ്രീകുമാര്‍, ധനേഷ്, മെഡിക്കല്‍ കോളജ് സി.ഐ മുസ വള്ളിക്കാടന്, മാവൂര്‍ എസ്.ഐ ശ്യാം, കെ. ഉസ്മാന്, യു.എ ഗഫൂര്‍, മാങ്ങാട്ട് അബ്ദുല്‍ റസാഖ് പങ്കെടുത്തു. ശേഷം റസാഖിനെയും കുടുംബത്തെയും വളര്‍ത്ത് മൃഗങ്ങളെയും പുതിയ വീട്ടിലേക്ക് യാത്രയാക്കി. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വര്‍ഡില്‍ കുറ്റിക്കടവ് പുഴക്കരികിലെ 10 ഓളം വീടുകള്‍ പ്രളയം മൂലം തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."