HOME
DETAILS

ഹജ്ജ് മടക്ക സര്‍വിസ്: ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

  
backup
August 28 2018 | 19:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%ae%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോയവരുടെ മടക്ക യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ ഇന്ന് ഹജ്ജ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. രാവിലെ 11ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ മന്ത്രി ഡോ.കെ.ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.
അടുത്ത മാസം 12 മുതലാണ് മടക്ക സര്‍വിസുകള്‍ ആരംഭിക്കുന്നത്. പ്രളയക്കെടുതി മൂലം അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നതിനാല്‍ മടക്ക സര്‍വിസുകളും ഇവിടേക്കായിരിക്കും. മഴ മൂലം നെടുമ്പാശ്ശേരി അടച്ചതിനാല്‍ ഹജ്ജിന്റെ അവസാന സര്‍വിസുകള്‍ തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടത്.
അടുത്തമാസം 12 മുതല്‍ 26 വരെ 29 വിമാനങ്ങളാണ് മടക്കസര്‍വിസിനായി ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടുക. ആദ്യ ദിനത്തില്‍ രണ്ട് വിമാനങ്ങളാണുള്ളത്.
13ന് ഒരു വിമാനവും സര്‍വിസ് നടത്തും. 15, 18, 19, 23 തിയതികളില്‍ മൂന്ന് വിമാനങ്ങളും മദീനയില്‍ നിന്നെത്തും. 16, 22, 25, 26 തിയതികളില്‍ രണ്ട് വിമാനങ്ങളും 17, 21, 24 തിയതികളില്‍ ഓരോ വിമാനവും സര്‍വിസ് നടത്തും.
മടങ്ങിയെത്തുന്ന തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വിമാനത്താവളത്തില്‍ വച്ച് കൈമാറും. ഇത് നേരത്തേ തന്നെ സഊദി എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്. തീര്‍ഥാടകരെ സഹായിക്കാനായി വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും. ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം ചേരുന്നത്.
12,013 പേരാണ് ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോയത്. ഇവരില്‍ 277 പേര്‍ ലക്ഷദ്വീപില്‍ നിന്നും 47 പേര്‍ മാഹിയില്‍ നിന്നുള്ളവരുമാണ്. 23 കുട്ടികളും സംഘത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  15 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  15 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  15 days ago