ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ അഡ്മിഷന്‍ ആരംഭിച്ചു
നന്തി: ദാറുസ്സലാം അറബിക് കോളജിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശന പരീക്ഷകള്‍ താഴെ പറയുംവിധമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ദാറുസ്സലാം ശരീഅത്ത് കോളജ് (മുത്വവ്വല്‍ - ദ്വിവര്‍ഷം, മുഖ്തസ്വര്‍ -ഏകവര്‍ഷം, ഹൈതമി -ഏകവര്‍ഷം) പ്രവേശന പരീക്ഷ: ജൂണ്‍ 12 ബുധന്‍. ദാറുസ്സലാം യതീംഖാന-അഗതിമന്ദിരം ആന്‍ഡ് ബോര്‍ഡിങ് മദ്‌റസ (4 മുതല്‍ 8 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം, അനാഥര്‍ക്ക് സ്റ്റൈപ്പന്റ്, എല്ലാവര്‍ക്കും പി.ജി തലം വരെ സൗജന്യ പഠനം)പ്രവേശന പരീക്ഷ: മെയ് 4 ശനി.
ദാറുസ്സലാം ദഅ്‌വാ കോളജ് (എസ്.എസ്.എല്‍.സിക്ക് ശേഷം എട്ട് വര്‍ഷം കൊണ്ട് ദാരിമി ബിരുദത്തോ ടൊപ്പം എം.എ (ഇംഗ്ലീഷ്, അറബിക്). പ്രവേശന പരീക്ഷ: മെയ് 12 ഞായര്‍. ദാറുസ്സലാം കോളജ് ഓഫ് തര്‍ഖിയതുല്‍ ഹുഫ്ഫാള് (വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ ഹാഫിളുകള്‍ക്ക് പ്രവേശനം. ദൗറയോടൊപ്പം മത-ഭൗതിക വിദ്യാഭ്യാസത്തില്‍ പി.ജി തലം വരെ തുടര്‍ പഠനം). പ്രവേശന പരീക്ഷ: മെയ് 1 ബുധന്‍.
നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാര്‍ മെമ്മോറിയല്‍ ദാറുസ്സലാം അക്കാദമി (11 വയസില്‍ കവിയാത്ത മദ്‌റസ അഞ്ചാം തരം വിജയിച്ചവര്‍ക്ക് പ്രവേശനം. 12 വര്‍ഷം കൊണ്ട് മത-ഭൗതിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം) പ്രവേശന പരീക്ഷ : ജൂണ്‍ 15 ശനി. അപേക്ഷാ ഫോം ഓഫിസില്‍നിന്ന് നേരിട്ടും വെബ് സൈറ്റിലും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."