HOME
DETAILS

സഹകരണ മന്ത്രിയുടെ ജന്മനാട്ടില്‍ സഹകരണ സ്ഥാപനത്തിന് മരണമണി

  
backup
July 21 2016 | 21:07 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%be

വടക്കാഞ്ചേരി: സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ജന്മനാട്ടില്‍ സഹകരണ സ്ഥാപനത്തിന് മരണമണി. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച കേരളത്തിലെ തന്നെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായിരുന്ന വിരുപ്പാക്ക തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലാണ് ഏത് സമയവും താഴ് വീഴാവുന്ന അവസ്ഥയിലെത്തിയിട്ടുള്ളത്.
പി.സി ചാക്കോ വ്യവസായ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്  1985 ല്‍ അത്യാധുനിക മെഷിനറികളോടുകൂടിയ സ്പിന്നിങ്ങ് മില്‍ വിരുപ്പാക്കയില്‍ ആരംഭിച്ചത്. മലയോര പ്രദേശമായ തെക്കുംകരയുടെ സമഗ്ര വികസനത്തിന് വിത്ത് പാകുന്നതായിരുന്നു പദ്ധതി.  തെക്കുംകര പഞ്ചായത്തിലെ തൊഴിലാളികള്‍ക്കൊപ്പം  കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവരും ജോലി തേടി വിരുപ്പാക്കയിലെത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു  തൊഴിലാളികള്‍.   ആദ്യകാല ങ്ങളില്‍ 600ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതായിരുന്നു പദ്ധതി.
എന്നാല്‍ പ്രവര്‍ത്തന വഴിയില്‍ പ്രതിദിനം നഷ്ടത്തിന്റെ കയത്തിലേക്ക് മൂക്ക് കുത്തി ഈ സഹകരണ സ്ഥാപനം കടം പെരുകിയപ്പോള്‍ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളിലാണ് മാനേജ്‌മെന്റ് ആദ്യം കൈവെച്ചത്. പി.എഫും, ഇ.എസ്.ഐ, വെല്‍ഫെയര്‍ ഫണ്ട് എന്നിവയൊന്നും അടക്കാതായി.  പി.എഫ് മാത്രം 2 കോടിയിലേറെയാണന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ഇത്രയുംനാള്‍ പിടിച്ച് നിന്നത് തന്നെ കാലാകാലങ്ങളില്‍ ഗവണ്‍മെന്റുകള്‍ നല്‍കിയ ധനസഹായം കൊണ്ടാണ്.
  നിരവധി മാനേജിങ് ഡയറക്ടര്‍ മാരും, ചെയര്‍മാന്‍മാരുമൊക്കെ മാറി മാറി വന്നെങ്കിലും  മില്ലിനെ കരകയറ്റുക എന്നത് സ്വപ്നമായി. നഷ്ടം കുമിഞ്ഞ് കൂടുകയും ചെയ്തു.   മാനേജ്‌മെന്റ്   ആദ്യകാലങ്ങളില്‍  25,000 സ്പിന്റിലുകള്‍ പ്രവര്‍ത്തിച്ചിരുന്ന മില്ലില്‍ ഇന്നുള്ളത് 12,000  സ്പിന്റിലുകള്‍ മാത്രമാണ്.  ഇതില്‍ പ്രവര്‍ത്തിക്കുന്നത് 7,500 സ്പിന്റിലുകള്‍ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ചിച്ചതോടെ കോടികള്‍ വിലവരുന്ന 20 മെഷീനുകളും,  രണ്ട് ഭീമന്‍ ജനറേറ്ററുകളും  തമിഴ്‌നാട്ടിലെ ഒരു കമ്പനിക്ക് വെറും 32  ലക്ഷം രൂപക്കാണ്  വിറ്റത്.
കുതിച്ചുയരുന്ന   വൈദ്യുതി ബില്‍ കുടിശിഖ അട്ക്കാന്‍ വേണ്ടിയാണ് മെഷീനുകള്‍ വിലക്കുന്നതെന്നായിരുന്നു മാനേജ്‌മെന്റ് ന്യായീകരണം.
 എന്നാല്‍ ഒരു കോടിയിലേറെയുള്ള വൈദ്യുതി ബില്‍ കുടിശികയില്‍ അടച്ചത്  വെറും അഞ്ച് ലക്ഷം രൂപ മാത്രമാണ്.  ബാക്കി തുക എന്ത് ചെയ്തു എന്ന ചോദ്യത്തിന്  മൗനമാണ്  മാനേജ്‌മെന്റിന്റെ  ഉത്തരം.  ആറ് മാസമായി വൈദ്യൂതി  ബില്‍ അടച്ചിട്ട്.
നിരവധി തവണ അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഒരു മാര്‍ഗവുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് മാനേജ്‌മെന്റ.്  പ്രതിമാസം 17 മുതല്‍ 20 ലക്ഷം രൂപ വരെയാണ് മില്ലിന്റെ  വൈദ്യൂതി ബില്‍.   കഴിഞ്ഞ ദിവസം  വൈദ്യൂതി വകുപ്പ് അന്ത്യശാസനം നല്‍കിയെങ്കിലും   മന്ത്രി എ.സി മൊയ്തീന്റെ ഇടപെടലിനെ തുടര്‍ന്ന് അന്ത്യശാസന തിയ്യതി നീട്ടി നല്‍കുകയായിരുന്നു.
 ഈ നിലയില്‍ എത്രനാള്‍ മുന്നോട്ടു പോകാനാകുമെന്ന് ആര്‍ക്കും ഒരു രൂപവുമില്ല.  പ്രതിമാസം  50   ലക്ഷം രൂപയുടെ നഷ്ടത്തിലാണ് മില്ലിന്റെ പ്രവര്‍ത്തനം.  തെക്കുംകര സ്വദേശിയായ സഹകരണ മന്ത്രിയിലാണ്   ഇനി വനിതകളടക്കമുള്ള തൊഴിലാളികളുടെ ഏക പ്രതീക്ഷ.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago