വിനോദിന്റെ വീട്ടില്‍ സഹായവുമായി മന്ത്രിയെത്തി
ചേര്‍ത്തല: ജോലിക്കിടെ പരിക്കേറ്റ് അരക്ക് താഴെ തളര്‍ന്നുകിടന്നയാളിന്റെ വീട്ടില്‍ സഹായവുമായി മന്ത്രി പി.തിലോത്തമന്‍ എത്തി. ചേര്‍ത്തല നഗരസഭ 18-ാം വാര്‍ഡ് വിനോദിന്റെ പുറമ്പോക്കിലുള്ള ഒറ്റമുറി വീട്ടിലെത്തിയാണ് മന്ത്രി സഹായം നല്‍കിയത്.
കൂലിപ്പണിക്കാരനായ വിനോദിന് ജോലിക്കിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് എട്ട് വര്‍ഷമായി കിടപ്പിലാണ്. ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിന് സമീപം തോട് പുറമ്പോക്ക് ഭൂമിയിലെ താല്‍ക്കാലിക ഷെഡില്‍ നിത്യവൃത്തിക്ക് പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നു ഈ കുടുംബം. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന മകള്‍ വിസ്മയ്ക്ക് തുടര്‍ പഠനം നടത്താന്‍ കഴിയാതെ ഇടയ്ക്ക് വെച്ച് പഠനം മുടങ്ങിയിരുന്നു. ലോട്ടറി വില്‍പന നടത്തിയിരുന്ന വിനോദ് മുച്ചക്ര സൈക്കിള്‍ കേടായതിനെ തുടര്‍ന്ന് വില്‍പനയും മുടങ്ങി.
ശ്രീസായ് സംഘടന പ്രവര്‍ത്തകര്‍ സമാഹരിച്ച് നല്‍കിയ തുക മന്ത്രി കൈമാറി. സ്വന്തമായി ഭൂമിയില്ലാത്ത വിനോദിന് മൂന്ന് സെന്റ് സ്ഥലം ആലപ്പുഴ തലവടിയില്‍ വാങ്ങിനല്‍കുമെന്ന് സേവ് ആലപ്പി പ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചു. അവിടെ വീട് വെയ്ക്കുവാന്‍ സിനിമാതാരം ദിലീപിന്റെ സഹായവും മന്ത്രി ഉറപ്പ് വരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."