കൊവിഡ് ബാധിതരെ സ്വന്തം വീട്ടില്‍ കഴിയാന്‍ അനുവദിക്കണം: കെ.എന്‍.എ ഖാദര്‍
കോഴിക്കോട്: കൊവിഡ് പോസിറ്റീവ് ആകുന്ന ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെ സ്വന്തം വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡ് പോസിറ്റീവ് ആണെന്ന് മനസിലായാല്‍ വല്ലയിടത്തും കൊണ്ടുപോയി ഒറ്റയ്ക്ക് താമസിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അവിടങ്ങളില്‍ നിന്ന് യാതൊരു ചികിത്സയും നല്‍കുന്നില്ല. കൊവിഡ് പോസിറ്റീവ് ആകുന്നവരെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നത് വീട്ടുകാരെയും അയല്‍ക്കാരെയും ഭയപ്പെടുത്തുന്ന വിധമാണ്.
വീട്ടിലാണെങ്കില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചില്ലറ ചികിത്സയും നല്ല പരിചരണവും കിട്ടും. ഭയമില്ലാതെ കഴിയുകയും ചെയ്യാം. ഇത് രോഗമുക്തിക്ക് വേഗം കൂട്ടും. പല രാജ്യങ്ങളും ഈ വഴിയാണ് പിന്തുടരുന്നത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."