HOME
DETAILS
MAL
മണ്ണാര്‍ക്കാട് മന്ത്രിയുടെ മിന്നല്‍ പരിശോധന
backup
July 21 2016 | 21:07 PM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പാര്‍ട്ടി പരിപാടിക്കെത്തിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന് കുന്തിപ്പുഴയിലുളള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ മിന്നല്‍ പരിശോധന നടത്തി. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കാണ് മന്ത്രി ഗോഡൗണിലെത്തിയത്.
പരിശോധന നടത്തിയ മന്ത്രി ഗോഡൗണില്‍ സൂക്ഷിച്ച ഉണക്ക മുളക് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും പരിശോധനക്കായി പരിശോധിക്കുകയും ചെയ്തു. ഗോഡൗണിലുളള അരിയുടെ സ്റ്റോക്കും, ഗുണനിലവാരവും മന്ത്രി പരിശോധിച്ചു.
അങ്കണവാടികള്‍ക്ക് നല്കുന്ന അരി ഗുണനിലവാരമുളളതാവണമെന്നും, വിതരണം നടത്തുമ്പോള്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഗോഡൗണിലെ രേഖകളും പരിശോധന നടത്തി. മന്ത്രിയുടെ പരിശോധന സമയത്ത് കൂടെ പാലക്കാട് എ.ആര്.എം ജെയ്സണ്‍ ജേക്കബും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."