പ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നതല്ലെന്ന് മന്ത്രി
തിരുവനന്തപുരം: ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് ഇടയാക്കിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മന്ത്രി മാത്യു ടി. തോമസ്. ജലവിഭവ വകുപ്പിന്റെ അണക്കെട്ടുകളെല്ലാം ഓഗസ്റ്റിന് മുന്‍പ് തുറന്നിരുന്നു. മഴയുടെ തോത് കൂടിയപ്പോള്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുക മാത്രമാണുണ്ടായത്. 16 ഡാമുകള്‍ തുറന്നത് കൃത്യമായി അറിയിപ്പുകള് നല്കിയ ശേഷമാണ്. കേരളത്തില്‍ 15,000 മില്യന്‍ ക്യുബിക് മീറ്റര്‍ (എം.സി.എം) ജല ആഗിരണ ശേഷിയാണുള്ളത്. എന്നാല്‍ ഓഗസ്റ്റ് എട്ടു മുതല്‍ 17 വരെ 16,002 എം.സി.എം വെള്ളമാണ് മഴയിലൂടെ എത്തിയത്. അതാണ് പ്രളയത്തിനിടയാക്കിയതെന്നും വിഷയം സംബന്ധിച്ച് സഭയിലെ പ്രത്യേക ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭരണ-പ്രതിപക്ഷ ഭേദമെന്യേ യോജിച്ച ദുരിതാശ്വാസ പ്രവര്‍ത്തനമുണ്ടായി. സൈനികരും അവരോടൊപ്പം 18,000 വില്ലേജ് ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രളയദുരന്തത്തില്‍ 4,83 പേര് മരിച്ചിട്ടുണ്ടെങ്കിലും വെള്ളത്തില്‍ മുങ്ങി മരിച്ചത് ആകെ 190 പേര് മാത്രമാണ്. ശക്തമായ ഉരുള്‍പൊട്ടലിലാണ് ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ പേര് മരിച്ചത്. 4,14 ഉരുള്‍പൊട്ടലുകളാണ് കേരളത്തിലുണ്ടായത്. ഇടുക്കിയില്‍ മാത്രം ചെറിയതോതിലുള്ള 1,800ഓളം മലയിടിച്ചിലുകളും സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."