കടുവാ ദിനാചരണം: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരങ്ങള്‍
കോഴിക്കോട്: അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂഹ്യവനവല്‍ക്കരണ വിജ്ഞാന വ്യാപനവിഭാഗം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രബന്ധ-ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'കടുവകളും അപചയം നേരിടുന്ന ആവാസവ്യവസ്ഥകളും' എന്ന വിഷയത്തിലാണു മത്സരം.
അഞ്ചു പേജില്‍ കവിയാത്ത സൃഷ്ടികള്‍ അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ, മാത്തോട്ടം, കോഴിക്കോട് 28 എന്ന വിലാസത്തില്‍ ഈ മാസം 27നകം ലഭിക്കണം. 'കടുവ' എന്ന വിഷയത്തില്‍ കോഴിക്കോട്ടെ വനശ്രീയില്‍ 29ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2414283, 8547603870, 8547603871.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."