'ചൗക്കിദാര്‍ എന്നേ ഞാന്‍ പറഞ്ഞുള്ളു, ചോര്‍ ഹേ എന്ന് കൂട്ടിച്ചേര്‍ത്തത് ഇന്ത്യന്‍ യുവത'- ആവേശമായി മാറിയ മുദ്രാവാക്യത്തിന്റെ കഥ പറഞ്ഞ് രാഹുല്‍
ന്യൂഡല്‍ഹി: ഈ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി മാറിയ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യത്തിന്റെ പിന്നിലെ കഥ പറഞ്ഞ് രാഹുല്‍ ഗാന്ധി. ഈ മുദ്രാവാക്യം തന്റെ സൃഷ്ടിയല്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്. താന്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉരുത്തിരഞ്ഞതാണ് ഈ മുദ്രാവാക്യമെന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
'ഞാന്‍ ചത്തീസ്ഗഡില്‍ പ്രസംഗിക്കുകയായിരുന്നു. കാവല്ക്കാരന് കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളിയിട്ടില്ല, കാവല്ക്കാരന് തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു, കാവല്ക്കാരന് നിങ്ങള്‍ക്ക് 15 ലക്ഷം നല്‍കിയില്ല. തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗത്തിനിടെ ഞാന്‍ പറഞ്ഞു. പശേഷം ഞാന്‍ ചൗക്കിദാര്‍(കാവല്ക്കാരന്) എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അവിടെ കൂടി നിന്ന യുവാക്കള്‍ ചോര്‍ ഹേ( കള്ളനാണ്) എന്ന് ഏറ്റു വിളിച്ചു'- രാഹുല്‍ ഗാന്ധി പറഞ്ഞു.
'അപ്പോള്‍ ഞാന്‍ അവരോട് ഒരു വട്ടം കൂടെ അത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കാവല്ക്കാരന് കള്ളനാണ് (ചൗകിദാര്‍ ചോര്‍ ഹെ) എന്ന് പറഞ്ഞു. ഇത് എന്നില്‍ നിന്നുണ്ടായതല്ല. ഇന്ത്യയിലെ ജനങ്ങളില്‍ നിന്നുണ്ടായ മുദ്രാവാക്യമാണിത്' മുദ്രാവാക്യം ഉണ്ടായ സാഹചര്യം വിശദീകരിച്ച് രാഹുല്‍ ഗാന്ധി പറയുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിലെ ചുരുക്കം ചിലരും ഒഴികെ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ ഈ മുദ്രാവാക്യം ഉയര്‍ത്താത്തത് മോദിയെ പേടിച്ചിട്ടാണോ എന്ന ചോദ്യത്തിന്, നോക്കൂ, മോദി പക സൂക്ഷിക്കുന്ന ക്രൂരനായ ഒരു മനുഷ്യനാണ്. എന്നാല്‍ അദ്ദേഹം എന്നില്‍ ഭയമുളവാക്കുന്നില്ല. എന്റെ ജോലി സത്യം തുറന്നു പറയലാണ്. കാവല്ക്കാരന് കള്ളനാണ്, എന്നതാണ് സത്യം,' എന്നായിരുന്നു രാഹുലിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."