HOME
DETAILS

ഭീമ കൊറേഗാവ് സംഘര്‍ഷം: കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിന് സമയം നീട്ടി നല്‍കി

  
backup
September 02, 2018 | 8:57 AM

national-02-09-18-pune-police-gets-90-days-to-file-chargesheet-in-bhima-koregaon-case

മുംബൈ: മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള അറസ്റ്റില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൂനെ പൊലിസിന് മൂന്നു മാസം കൂടി സമയം അനുവദിച്ചു. ജൂണില്‍ അറസ്റ്റ് ചെയ്ത റോണാ വില്‍സണ്‍ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

യു.എ.പി.എ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്) പ്രകാരമാണ് ഇവരെ പൊലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്. യു.എ.പി.എ പ്രകാരം പൊലിസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സമയമാണ് ലഭിക്കുക. റോണാ വില്‍സണ്‍, സുധീര്‍ ധവാലേ, മഹേഷ് റോട്ട്, ഷോമ സെന്‍, ഗാഡ്‌ലിംഗ് എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജൂണ്‍ ആറിനാണ് അറസ്റ്റു ചെയ്തത്. ഇതുപ്രകാരം ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്തംബര്‍ അഞ്ചിന് അവസാനിക്കും. സെപ്തംബര്‍ അഞ്ചിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിന് കഴിഞ്ഞ ആഴ്ച അഞ്ച് ആക്ടിവിസ്റ്റുകളെ കൂടി അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പൊലിസ് പുതിയ ആവശ്യം ഉന്നയിച്ചത്.

ആഗസ്ത് 29നാണ് ഒമ്പത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തിയ പൂനെ പൊലിസ് അഞ്ച് പേരെ അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതടക്കം തെളിവുകള്‍ ഇവര്‍ക്കെതിരെ ഉണ്ടെന്നാണ് മഹാരാഷ്ട്ര പൊലിസ് വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago