കോട്ടയം ടെക്സ്റ്റയില്‍സ്: സി.ഐ.ടി.യു പ്രതിഷേധ പ്രകടനം നടത്തി
ഏറ്റുമാനൂര്‍: കോട്ടയം ടെക്സ്റ്റയില്സിനെ തകര്‍ക്കുന്ന വിധത്തില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനവും സമ്മേളനവും നടത്തി.
ഹിതപരിശോധനയില്‍ അംഗീകാരം നഷ്ടപ്പെട്ട എ.ഐ.ടി.യു.സി തൊഴിലാളികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അംഗീകാരം നേടാനുള്ള ശ്രമമാണ് ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമമെന്ന് ഭാരവാഹികള്‍ ആരോപിച്ചു. സി.ഐ.ടി.യു യൂനിയന്‍ പ്രസിഡന്റ് കെ.എന്‍ രവി, സെക്രട്ടറി എം.എസ് സലിംകുമാര്‍, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വി.കെ സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരളാ ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ യൂനിറ്റായ വേദഗിരിയിലെ കോട്ടയം ടെക്സ്റ്റയില്‍സില്‍ യു.ഡി.എഫ് ഭരണകാലത്ത് കമ്പനിക്ക് നഷ്ടം വരുത്തുന്ന നടപടികള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
അന്ന് എ.ഐ.ടി.യു.സി സമരരംഗത്തില്ലായിരുന്നു. എല്‍.ഡി.എഫ് അധികാരത്തിലേറിയശേഷം കെ സുരേഷ്കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വ്യവസായമന്ത്രി ഇ.പി ജയരാജനെ സന്ദര്‍ശിച്ച് കോട്ടയം ടെക്സ്റ്റയില്‍സിലെ തൊഴില്‍ പ്രശ്നങ്ങളും വികസനസാധ്യതകളും സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഫലമായാണ് ടെക്സ്റ്റയില്‍ കോര്പ്പറേഷന് എം.ഡി അംഗീകൃത യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."