HOME
DETAILS

പാര്‍ശ്വഭിത്തി തകര്‍ന്നു: കരണിപാലം അപകടാവസ്ഥയില്‍

  
backup
September 04, 2018 | 7:03 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%ad%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ ശാന്തിനഗര്‍-മാളങ്കൈ പാതയിലെ കരണി പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. ഇതോടെ കരണി പാലത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായി.
ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയിലെ ശാന്തിനഗറില്‍നിന്നു കരണി, അരിത്തലം വഴി മാളങ്കൈയില്‍ പൈക്ക- നെല്ലിക്കട്ട റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരികളാണ് ആദ്യം തകര്‍ന്നത്. പിന്നീട് പാലത്തിന്റെ അടിഭാഗം കോണ്‍ക്രീറ്റ് കട്ടകള്‍ അടര്‍ന്നുവീണു അപകടാവസ്ഥയിലായി. ഇപ്പോള്‍ പാര്‍ശ്വഭിത്തിയും തകര്‍ന്ന് വീണതോടെ പാലത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്.
ഇതോടെ ശാന്തിനഗര്‍-കരണി-മാളങ്കൈ റൂട്ടിലെ ഗതാഗതം ഭീതി നിറഞ്ഞതായിട്ടുണ്ട്. ചെങ്കള, മുളിയാര്‍, കാറഡുക്ക എന്നീ മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിട്ടും അറ്റപണികള്‍ ചെയ്യാതെ വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
റോഡും പാലവും തകര്‍ന്നത് മൂലം കാറഡുക്ക, ചെന്നങ്കോട്, മുള്ളേരിയ, കോട്ടൂര്‍, ബോവിക്കാനം, ഇരിയണ്ണി എന്നി സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളെയും മറ്റു കാല്‍നട, വാഹന യാത്രക്കാരേയും ദുരിതത്തിലാക്കിയിട്ടുണ്ട്. പാലവും റോഡും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കരണി മാതൃക സ്വയം സഹായസംഘം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയായില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  8 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  8 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  8 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  8 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  8 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  8 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  8 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  8 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  8 days ago