HOME
DETAILS

മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണം; ആദ്യഘട്ട പ്രവൃത്തി ആരംഭിച്ചു

  
backup
May 05 2017 | 21:05 PM

%e0%b4%ae%e0%b4%bf%e0%b4%a0%e0%b4%be%e0%b4%af%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d-2


കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഇന്നലെ രാത്രിയോടെ ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ എസ്.കെ. പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് ആദ്യഘട്ട നവീകരണ പ്രവൃത്തികള്‍ തുടങ്ങിയത്.
വൈദ്യുതി വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കുന്നത്. റോഡിന്റെ നടുഭാഗത്ത് പുതിയ വൈദ്യുതിക്കാലുകള്‍ സ്ഥാപിച്ച് നിലവിലെ വൈദ്യുതി കണക്ഷന്‍ താല്‍ക്കാലികമായി അതിലേക്ക് മാറ്റി സ്ഥാപിക്കുകയാണ് ആദ്യ നടപടി.
അതിന്റെ നടപടിക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. എന്നാല്‍ മേലെ പാളയം മുതല്‍ കാല്‍ഭാഗത്തോളം പുതിയ കണക്ഷന്‍ ലഭിച്ചിട്ടുണ്ട്.   നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ മിഠായിതെരുവില്‍ എത്തിച്ചുകഴിഞ്ഞു. പദ്ധതിയുമായി സഹകരിക്കാന്‍ വ്യാപാരികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നോമ്പിന്റെയും പെരുന്നാളിന്റെയും ഭാഗമായി വരുന്ന കച്ചവടം നഷ്ടപ്പെടരുത് എന്നാണ് വ്യാപാരികളുടെ ആവശ്യം. അത് പരിഗണിക്കുമെന്ന് കോര്‍പറേഷന്‍ അധികാരികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
മേലേ പാളയം ഭാഗത്ത് മലിനജലം കടന്നുപോകുന്ന കുഴല്‍ ചാലുകള്‍ നിര്‍മിക്കുന്നതിന് തടസമായിരുന്നു. ഇത് പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
പദ്ധതിയുടെ ഭാഗമായി  ഡ്രൈയിനേജ് നിര്‍മാണവും ബി.എസ്.എന്‍.എല്‍, ഫയര്‍, കേബിള്‍ വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും  ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.
പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം പൂര്‍ത്തീകരിക്കും. 3.64 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  17 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago
No Image

കണ്ണൂരില്‍ വന്‍ കവര്‍ച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടിയും കവര്‍ന്നു 

Kerala
  •  17 days ago
No Image

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയിൽ, കൊലപാതകം മോഷണം ലക്ഷ്യമിട്ട്

Kerala
  •  17 days ago


No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  17 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  17 days ago