ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണര്‍കാട് ഗ്രാമ പഞ്ചായത്തിലെ പറമ്പുകര, മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 28 നും പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്ക് 27, 28 തീയതികളിലും അവധി പ്രഖ്യാപിച്ചു.
ഈ നിയോജക മണ്ഡലത്തിന് പുറത്തുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനുളള സൗകര്യം ബന്ധപ്പെട്ട മേലധികാരികള്‍ അനുവദിക്കണമെന്നും ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുളള സ്ഥലങ്ങളില്‍ 27 രാവിലെ 11 ന് എത്തണമെന്നും ജില്ലാ കലക്ടര്‍ ഇന്‍-ചാര്‍ജ്ജ് അറിയിച്ചു.
വോട്ടെണ്ണെല്‍ 29 രാവിലെ എട്ടിന് മണര്‍കാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ വച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."