നഗരമധ്യത്തില്‍ അപകടമൊരുക്കി കോണ്‍ക്രീറ്റ് സ്ലാബിലെ കമ്പി
ഈരാറ്റുപേട്ട: സെന്‍്ട്രല്‍ ജങ്ഷനില്‍ സ്ഥാപിച്ച തറയോടുകള്‍ക്ക് ബലമേകാന്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് തകര്‍ന്നു.
തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കമ്പി വാഹനങ്ങള്‍ക്ക് ഭീക്ഷണിയാകുന്ന നിലയിലാണിപ്പോള്‍.
രണ്ട് സ്ലാബുകളില്‍ നിന്നായി നാലു കമ്പികളാണ് തെളിഞ്ഞു നില്‍ക്കുന്നത്. ഇതില്‍ ഒരെണ്ണം ഒരടിയോളം നീളത്തില്‍ തള്ളി നല്‍ക്കുകയാണ്.
കമ്പികളുടെ അറ്റം മുകളിലേ്ക്ക് വളഞ്ഞാല്‍ വാഹനങ്ങളുടെ ടയറുകള്‍ക്ക് കേടുപാടുണ്ടാക്കും. ഇപ്പോള്‍ ഇതിനു മുകളിലൂടെയാണ് വാഹനങ്ങള്‍ കയറിയിറങ്ങുന്നത്. ശക്തമായ വെള്ളമൊഴുക്ക് മൂലം ടാറിങ് തുടര്‍ച്ചയായി തകര്‍ന്നതുമൂലമാണ് തറയോടുകള്‍ പതിച്ചത്.
കൃത്യമായ ഇടവേളയില്‍ അറ്റകുറ്റ പണികള്‍ നടത്താത്തുമൂലമാണ് കോണ്‍ക്രീറ്റിലെ കമ്പി തള്ളി വരാന്‍ കാരണമായത്. അടിയന്തിമായി അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."