HOME
DETAILS

പാട്ടുകള്‍ ബാക്കിയാക്കി എസ്.പി.ബി മടങ്ങി; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

  
backup
September 27 2020 | 02:09 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 

ചെന്നൈ: ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആരാധകര്‍ നിറകണ്ണുകളോടെ വിടചൊല്ലി. ചെന്നൈക്ക് സമീപം താമരൈപ്പാക്കത്തെ അദ്ദേഹത്തിന്റ ഫാം ഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. മകന്‍ എസ്.പി.ബി ചരണ്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി തിരുവള്ളൂര്‍ ജില്ലയിലെ താമരൈപ്പാക്കം ഗ്രാമത്തില്‍ രാവിലെ 10.20 നാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. 11 മണിയോടെ ചടങ്ങുകള്‍ അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ തുടങ്ങാന്‍ വൈകി. ചെന്നൈ ആംഡ് റിസര്‍വ് പൊലിസില്‍ നിന്നുള്ള 26 പേര്‍ ഗണ്‍ സല്യൂട്ട് നല്‍കി.
കൊവിഡ് പശ്ചാത്തലത്തില്‍ പൊലിസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രിയഗായകനെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാമേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും ആരാധകരും അടക്കം ആയിരങ്ങളാണ് എത്തിയത്. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍ സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തമിഴ്‌നാട് സാംസ്‌കാരിക മന്ത്രി കെ പാണ്ഡ്യരാജന്‍, ആന്ധ്ര പ്രദേശ് ജലവിഭവ മന്ത്രി പി അനില്‍കുമാര്‍ തുടങ്ങി നിരവധി രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. കേരള മുഖ്യമന്ത്രിക്കുവേണ്ടി കേരള എന്‍.ആര്‍.കെ ഡെവലപ്‌മെന്റ് ഓഫിസര്‍ അനു പി ചാക്കോ അന്തിമോപചാരമര്‍പ്പിച്ചു.
വെള്ളിയാഴ്ച കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴും ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ, വെള്ളിയാഴ്ച രാത്രി 8 മണിക്ക് തന്നെ ഭൗതിക ശരീരം കോടമ്പാക്കത്തെ വീട്ടില്‍ നിന്ന് ഫാം ഹൗസിലേക്ക് മാറ്റിയിരുന്നു. താമരൈപ്പാക്കത്തേക്കുള്ള അന്ത്യ യാത്രയില്‍ ആയിരക്കണക്കിന് ആരാധകരാണ് വഴിയുലുടനീളം അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തിരുന്നത്. ഫാം ഹൗസില്‍ നിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്തായിരുന്നു പൊതുദര്‍ശനം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് ആരോഗ്യ നില വീണ്ടും വഷളാവുകയും വെള്ളിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ തന്റെ ശബ്ദ സൗകുമാര്യം കൊണ്ട് അലിയിച്ചില്ലാതാക്കിയ എസ്.പി.ബി 74ാം വയസ്സിലാണ് തന്റെ പാട്ടുകള്‍ ബാക്കിയാക്കി യാത്രയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago