കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു
ആലുവ: ആലുവയില്‍ നിന്നും തുരുത്ത് പാലം വഴി കാഞ്ഞൂര്‍, ശ്രീമൂലനഗരം, കാലടി വഴി അങ്കമാലി വരെ അനുവദിച്ച കെ.എസ്.ആര്.ടി.സി ബസിന്റെ ഫ്ളാഗ് ഓഫ് അന്‍വര്‍ സാദത്ത് എം.എല്‍.എ ശനിയാഴ്ച്ച രാവിലെ 6.45 ന് ആലുവ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നിര്‍വ്വഹിച്ചു.
ആലുവ മുന്‍സിപ്പല്‍ ചെയര്പേഴ്സന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി ലോനപ്പന് (കാഞ്ഞൂര്‍), പി.ആര് രാജേഷ് (ചെങ്ങമനാട്), കെ.എ രമേശ് (കീഴ്മാട്), ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരള മോഹന്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ രമേശ്, ആലുവ മുന്‍സിപ്പല്‍ വൈസ് ചെയര്പേഴ്സന് സി. ഓമന, ശ്രീമൂലനഗരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി മാര്ട്ടിന്, വാര്‍ഡ് കൗണ്‍സിലര്‍ ഷൈജി ടീച്ചര്‍, എ.ട്ടി.ഒ ഷാജി കുര്യാക്കോ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയസാമൂഹ്യ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.രാവിലെ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്ത ബസ്സിന് കീഴ്മാട് പഞ്ചായത്ത് അതിര്‍ത്തിയിലും, ചെങ്ങമനാട് പഞ്ചായത്തില്‍ തുരുത്തിലും, ശ്രീമൂലനഗരം പഞ്ചായത്തില്‍ കൈപ്ര ജംങ്ക്ഷനിലും സ്വീകരണം നല്കി. ഈ റൂട്ടില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ അനുവദിക്കുന്നതിന് ശ്രമിക്കുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."