പണ്ഡിതപ്രസ്ഥാനത്തിന്റെ അമരത്തേക്ക് രണ്ടുപേര്‍കൂടി
മലപ്പുറം: കേരളത്തിലെ പരമോന്നത മുസ്്‌ലിം പണ്ഡിതപ്രസ്ഥാനത്തിന്റെ അമരത്തേക്ക് ജില്ലയില്‍ നിന്ന് രണ്ടുപേര്‍കൂടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറയിലേക്ക് ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ജില്ലയിലെ രണ്ടുപണ്ഡിത പ്രതിഭകള്‍ ഇടംപിടിച്ചത്്. സമസ്ത ജില്ലാ മുശാവറ അംഗങ്ങളായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍ എന്നിവരെയാണ് ഇന്നലെ ചേര്‍ന്ന കേന്ദ്ര മുശാവറ യോഗം തെരഞ്ഞെടുത്തത്.
1951 ല്‍ ആദൃശ്ശേരിയില്‍ ജനിച്ച ഹംസക്കുട്ടി മുസ്‌ലിയാര്‍ ജന്മനാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം പൊന്നാനി വലിയ ജമാഅത്ത് പള്ളിയില്‍ നിന്നാണ് ദര്‍സ് പഠനം തുടങ്ങിയത്. തുടര്‍ന്ന് പലജില്ലകളില്‍ നിന്നായി ദര്‍സ് പഠനം നടത്തി വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് അറബിക് കോളജില്‍ നിന്നാണ് ഉന്നതപഠനത്തിനുള്ള ബാഖവി ബിരുദം നേടിയത്.തുടര്‍ന്ന് ഈരാറ്റുപേട്ട നൂറുല്‍ഹുദ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം 1977 മുതല്‍ യു.എ.ഇയില്‍ ആയിരുന്നു.
രണ്ടുവര്‍ഷം ഹയര്‍ സെക്കന്‍ഡറി അധ്യാപകനും തുടര്‍ന്ന് 21 വര്‍ഷം യു.എ.ഇ മതകാര്യവകുപ്പുനു കീഴില്‍ ഔദ്യോഗിക പ്രഭാഷകനും ഖത്വീബുമായിരുന്നു. പിന്നീട് ദുബൈ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി മൂന്നുതവണ അറബികള്‍ക്കും അനറബികള്‍ക്കും ക്ലാസെടുക്കാനും ഇദ്ദേഹം ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി, വളാഞ്ചേരി മര്‍ക്കസ്, ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ് മാനിയ്യ, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്, ജാമിഅ യമാനിയ്യ തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങളുടെ യു.എ.ഇ, അബൂദബി കമ്മിറ്റികളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. 2000ത്തില്‍ മാതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ജോലി ഒഴിവാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയ ഹംസക്കുട്ടി മുസ്‌ലിയാര്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2011 മുതല്‍ വളാഞ്ചേരി മര്‍കസ് ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചുവരുന്നു.
മഖ്ദൂം പരമ്പരിയിലെ ഒറ്റകത്ത് കുടുംബത്തിലാണ് ഒ.ടി മൂസ മുസ്‌ലിയാരുടെ ജനനം. ഒറ്റകത്ത് ഹാജി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഒറ്റകത്ത് ചോലക്കല്‍ ഫത്വിമക്കുട്ടി ഉമ്മ ദമ്പതികളുടെ മകനായി 1948 ല്‍ മഞ്ചേരിക്കടുത്ത മുടിക്കോട് ജനിച്ച ഒ.ടി മൂസ മുസ്‌ലിയാര്‍ ജന്മനാടിനു പുറമേ ഇരുമ്പൂഴി, തിരൂരങ്ങാടി, കരുവാരകുണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ നേടിയത്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍,കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്, കുമരംപുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതപ്രതിഭകളില്‍ നിന്ന് മതവിജ്ഞാനത്തില്‍ ഉന്നത പഠനം കരസ്ഥമാക്കിയ ഇദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദവും നേടി.
1969-70കളില്‍ ജന്മനാടായ മുടിക്കോട് ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിച്ച അദ്ദേഹം പില്‍ക്കാലത്ത് ഏഴുവര്‍ഷം പ്രവാസ ജീവിതം നയിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് തൊട്ടടുത്ത പ്രദേശമായ നെല്ലിക്കുത്ത് ദര്‍സ് ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പലയിടങ്ങളില്‍ മുദരിസായി സേവനം ചെയ്തു. നേരത്തെ സമസ്ത ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്ന അദ്ദേഹം ഇപ്പോള്‍ പ്രസിഡന്റായി സേവനം ചെയ്തുവരികയാണ്. വെള്ളുവങ്ങാട് ദാറുല്‍ ഇര്‍ഫാന്‍ ഇസ്‌ലാമിക് അക്കാദമി സെക്രട്ടറി, പാണ്ടിക്കാട് ഹിമായത്തുസുന്നിയ്യ സംഘം സെക്രട്ടറി, ഒറവംപുറം അല്‍ഫാറൂഖ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."