ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് പഠനത്തില്‍ നൂറുമേനി; ആല്‍ബിന് ജന്മനാടിന്റെ ആദരം
മൂവാറ്റുപുഴ: ശരീരം തളര്‍ന്ന് ജീവിതം ചക്രക്കസേരയിലാണെങ്കിലും മാറാടി മുക്കാലു വീട്ടില്‍ ആല്‍ബിന്‍ ജോസഫ് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നേടിയത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്.
ഈസ്റ്റ് മാറാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആല്‍ബിന്‍ ജോസഫ്. പഠിത്തത്തില്‍ മിടുക്കനായ ആല്‍ബിനെ അച്ഛന്‍ ജോസഫാണ് എല്ലാദിവസവും സ്‌കൂളില്‍ കൊണ്ടുവിടുന്നത്.
പ്രസംഗത്തിലും ക്വിസ്മത്സരത്തിലും നിരവധിതവണ മികവ് പ്രകടിപ്പിച്ചിട്ടുള്ള ആല്‍ബിന്‍ മൂന്നുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടി. മാറാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അങ്കണത്തില്‍ ആല്‍ബിന് സ്വീകരണവുംനല്‍കി.
സ്വീകരണസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍മാരായ മുരളി ശശി, വത്സല ബിന്ദുക്കുട്ടന്‍, ബാബു തട്ടാറുകുന്നേല്‍, ബിന്ദു ബേബി, കുടുംബശ്രീ സി.ഡി.എസ് സെല്ലി ചാക്കോ, ടി.വി അവറാച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."