മുരുകന്റ മരണം: മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ സാക്ഷികള്‍ ഹാജരായി
കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന്‍ കൊട്ടിയത്തിനടുത്ത് ഇത്തിക്കരയില്‍ വാഹനാപകടത്തില്‍പെട്ട് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലെ പ്രധാന സാക്ഷികള്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന് മുമ്പില്‍ ഹാജരായി. കമ്മിഷന്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് സാക്ഷികളായ റോണോ റൊബേറിയോ, രാഹുല്‍ എന്നിവരാണ് വെള്ളിയാഴ്ച ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ഹാജരായത്.
ഇവരോട് സംഭവവുമായി ബന്ധെപട്ട് കുടുതല്‍ വിവരങ്ങള്‍ ഒരാഴ്ചക്കകം എഴുതി നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. ഇവര്‍ വിവരങ്ങള്‍ എഴുതി നല്‍കുന്ന മുറക്ക് തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
അതേസമയം മുരുകന്‍ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസുമായി ബന്ധപെട്ട് ആര്‍െക്കതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കൊല്ലത്തെ നാലു സ്വകാര്യ ആശുപത്രികളും തിരുവനന്തപുരം മെഡിക്കല്‍ കോളജുമടക്കം അഞ്ചു ആശുപത്രികളാണ് വെന്റിലേറ്റര്‍ ഒഴിവിെല്ലന്ന് പറഞ്ഞ് മുരുകന് ചികിത്സ നിഷേധിച്ചത്. ആരോഗ്യ വകുപ്പും, വിദഗ്ദ സംഘവും, ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസും (ഡി.എച്ച്.എസ്) അന്വേഷണങ്ങള്‍ നടത്തിയെങ്കിലും എല്ലാം പ്രഹസനമായി. സര്‍ക്കാറിന് തുടക്കത്തില്‍ കാണിച്ച ആവേശം ഇപ്പോഴില്ല താനും. മുരുകനെ ഇടിച്ച വാഹനത്തിന്റെ യഥാര്‍ഥ ഡ്രൈവറെപ്പോലും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നതും വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."