ബി.കോം പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
മെയ് 15-ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.കോം ആന്വല്‍ സ്‌കീം പരീക്ഷയ്ക്ക് മാര്‍ ഇവാനിയോസ് കോളജ്, ഗവ. സംസ്‌കൃത കോളജ് എന്നിവ ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ നീറമണ്‍കര എന്‍.എസ്.എസ് കോളജ് ഫോര്‍ വിമനിലും മാര്‍ ഇവാനിയോസ് ആവശ്യപ്പെട്ട ആണ്‍കുട്ടികള്‍ തോന്നക്കല്‍ എ.ജെ കോളജ് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലും സംസ്‌കൃത കോളജ് ആവശ്യപ്പെട്ട ആണ്‍കുട്ടികളില്‍ രജിസ്റ്റര്‍ നം.3031602001 മുതല്‍ 3031602150 വരെയുള്ളവര്‍ കാഞ്ഞിരംകുളം കെ.എന്‍.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും പരീക്ഷ എഴുതണം. തുമ്പ സെന്റ് സേവിയസ് കോളജ് ആവശ്യപ്പെട്ടവരില്‍ രജിസ്റ്റര്‍ നം.3031612120 മുതല്‍ 3031612319 വരെയുള്ളവര്‍ ചെമ്പഴന്തി എസ്.എന്‍ കോളജിലും നെടുമങ്ങാട് ഗവ. കോളജ് ആവശ്യപ്പെട്ടവരില്‍ രജിസ്റ്റര്‍ നം.3031621001 മുതല്‍ 3031621100 വരെയുള്ളവര്‍ കുറവന്‍കോണം യു.ഐ.ടിയിലും കൊട്ടിയം എന്‍.എസ്.എസ് കോളജ് ആവശ്യപ്പെട്ടവരില്‍ രജിസ്റ്റര്‍ നം.3031628001 മുതല്‍ 3031628150 വരെയുള്ളവരും ശാസ്താംകോട്ട ഡി.ബി കോളജ് ആവശ്യപ്പെട്ടവരില്‍ രജിസ്റ്റര്‍ നം. 3031634201 മുതല്‍ 3031634400 വരെയുള്ളവരും കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളജിലും പരീക്ഷയെഴുതണം. കൊല്ലം എസ്.എന്‍. കോളജ് ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ കൊല്ലം എസ്.എന്‍. കോളജ് ഫോര്‍ വിമനിലും കൊല്ലം എഫ്.എം.എന്‍ കോളജ് ആവശ്യപ്പെട്ടവരില്‍ രജിസ്റ്റര്‍ നം. 3031631301 മുതല്‍ 3031631400 വരെയുള്ളവര്‍ പേരയം എന്‍.എസ്.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും രജിസ്റ്റര്‍ നം. 3031631401 മുതല്‍ 3031631500 വരെയുള്ളവര്‍ കൊല്ലം മയ്‌ലാപൂര്‍ ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലും ചേര്‍ത്തല എസ്.എന്‍ കോളജ് ആവശ്യപ്പെട്ടവരില്‍ രജിസ്റ്റര്‍ നം. 3031648001 മുതല്‍ 3031648145 വരെയുള്ളവര്‍ ചേര്‍ത്തല എന്‍.എസ്.എസ് കോളജിലും പന്തളം എന്‍.എസ്.എസ് കോളജ് ആവശ്യപ്പെട്ടവരില്‍ രജിസ്റ്റര്‍ നം. 3031656001 മുതല്‍ 3031656300 വരെയുള്ളവര്‍ ചെങ്ങന്നൂര്‍ എസ്.എന്‍ കോളജിലും പരീക്ഷ എഴുതേണ്ടണ്ടതാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ (ംംം.റല.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) എന്ന വെബ്‌സൈറ്റില്‍ നിന്ന് പരീക്ഷ തുടങ്ങുന്നതിന് മുന്‍പായി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. രണ്ടണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ അവര്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതേണ്ടണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."