കൊച്ചി നഗരസഭ; ഭരണകക്ഷിയിലെ ചേരിപ്പോര് അവസാനിക്കുന്നില്ല
കൊച്ചി: കൊച്ചിനഗരസഭയില്‍ ഭരണകക്ഷിയിലെ പോര് അവസാനിക്കുന്നില്ല. മേയര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന് മുന്‍പ് പലതവണ ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇതേപ്രശനത്തിന്റെ പേരില്‍ കഴിഞ്ഞ കൗണ്‍സിലിനു മുന്നോടിയായി നടന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചില കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചിരുന്നു. കോക്കേഴ്‌സ് തിയേറ്റര്‍ ഏറ്റെടുക്കല്‍ നടപടിയെച്ചൊല്ലി ഐ ഗ്രൂപ്പും അന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെ രഹസ്യ സ്വഭാവത്തില്‍ ഏറ്റെടുക്കല്‍ നടപടിയുമായി മേയര്‍ നീങ്ങിയെന്നായിരുന്നു ആക്ഷേപം.
ഇന്നലെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരില്‍ കെ.വി.പി. കൃഷ്ണകുമാര്‍, ഷൈനി മാത്യു എന്നിവര്‍ മാത്രമാണ് മുഴുവന്‍ സമയവും പെങ്കടുത്തത്. അഡ്വ. വി.കെ. മിനിമോള്‍ അവസാന നിമിഷമെത്തി. മേയറുമായുള്ള അഭിപ്രായ വത്യാസങ്ങളെ തുടര്‍ന്ന് മുസ്ലിംലീഗ് ഇത്തവണയും ബഹിഷ്‌കരിച്ചു. ഡി.സി.സി പ്രസിഡന്റ് കൂടിയായ ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദിനെക്കൂടാതെ െഎ വിഭാഗത്തിലെ പ്രമുഖരായ കെ.ആര്‍ പ്രേംകുമാര്‍, പി.ഡി മാര്‍ട്ടിന്‍ എന്നിവരും പെങ്കടുക്കാത്തവരില്‍പ്പെടും. 15 കൗണ്‍സിര്‍ മാര്‍ മാത്രമാണ് യോഗത്തിന് എത്തിയുള്ളൂ എന്നാണ് വിവരം.
ഭരണകക്ഷിയിലെ അംഗങ്ങളില്‍ ചിലര്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ഭരണത്തെ വിമര്‍ശിക്കുന്നത് മേയര്‍ക്കും മറ്റും തലവേദനയായിട്ടുണ്ട്. ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗവും ഇതുപോലെ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്.
നഗരമാലിന്യം നീക്കംചെയ്യല്‍പലയിടത്തും നിലച്ച മട്ടാണ്. മാലിന്യം പലയിടത്തും കുമിഞ്ഞിട്ടുണ്ട്. ഇത് ഇന്ന് നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും ഇതോടൊപ്പം ഭരണകക്ഷിയിലെ അംഗങ്ങളും ചേര്‍ന്നാല്‍ സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ഒ.ഡി.എഫ് പദ്ധതിയുടെ നടത്തിപ്പില്‍ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് കൊച്ചിയുടെ സ്ഥാനം വളരെ പിന്നിലാണ്. ഈ വിഷയം നാളത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ ഈ അനാസ്ഥക്കെതിരെ പ്രതിപക്ഷം രംഗത്ത് വരുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."