HOME
DETAILS

 ഉണ്ടായത് താല്‍ക്കാലിക തിരിച്ചടി: ജനവിശ്വാസം തിരിച്ചുപിടിക്കുമെന്ന് സി.പി.എം

  
backup
May 24 2019 | 17:05 PM

election-result-coments-cpim-secrateriate


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താത്ക്കാലികമായ തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ബിജെപിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും അംഗബലം വര്‍ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം ജനങ്ങളെ സമീപിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാകന്ന അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചുവെന്നും യോഗം വിലയിരുത്തി.

എന്നാല്‍, ഇതിന്റെ നേട്ടം യുഡിഎഫിനാണുണ്ടായത്. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രനിനേ കഴിയൂെവന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകം. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞില്ലെന്ന സ്വയവിമര്‍ശനവും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.

അതോടൊപ്പം ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രത്യേകം പരിശോധിക്കും. ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുന്നതിനും എല്ലാ തലങ്ങളിലും സി.പി.എം ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  15 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  15 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  15 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  15 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  15 days ago
No Image

മലപ്പുറത്ത് 2.1 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  15 days ago
No Image

സിരി ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചു: ഒത്തുതീർപ്പിനായി ആപ്പിൾ 814 കോടി നൽകാൻ തയ്യാർ

National
  •  15 days ago
No Image

ജുമൈറ ജോഗിംഗ് ട്രാക്കിലേക്കുള്ള പാദരക്ഷകൾ സംബന്ധിച്ച് ഉപദേശം നൽകി ആർടിഎ 

uae
  •  15 days ago
No Image

അബൂദബി രണ്ട് പുതിയ പാലങ്ങൾ തുറന്നു; ​ഗതാ​ഗതകുരുക്ക് 80% വരെ കുറയ്ക്കും

uae
  •  15 days ago
No Image

​ഗുജറാത്തിൽ 10 വയസുകാരി 16കാരന്റെ കൂടെ ഒളിച്ചോടി

latest
  •  15 days ago