കേരള തീര ദേശത്ത് ഐ.എസ് സാന്നിധ്യമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്: സുരക്ഷ ശക്തമാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാര്‍ക്കും ജില്ലാ പൊലിസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പൊലിസ് സ്റ്റേഷന് അധികൃതര്‍ക്കും തീരദേശ പൊലിസ് സ്റ്റേഷനുകള്‍ക്കും ഡി.ജി.പി ലോക്നാഥ് ബെഹ്റ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്കി. ഡി.ജി.പി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിഷയത്തില്‍ ചര്‍ച്ചയും നടത്തി. നിലവില്‍ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ യോഗം അവലോകനം ചെയ്തു.
ഐ.എസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല ചുമതല സെക്യൂരിറ്റി വിഭാഗം ഐ.ജി ജി ലക്ഷ്മണിനാണ്. ഭീഷണി സംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബെഹ്റ പ്രത്യേകം കൂടിക്കാഴ്ച നടത്തി. പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഇക്കാര്യത്തില്‍ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണവും സഹായവും ബെഹ്റ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."