കരിപ്പൂരിലേക്ക് ചെന്നൈയില്‍നിന്ന് എയ്റോ ബ്രിഡ്ജുകള്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനത്തില്‍ സ്ഥാപിക്കാനായി രണ്ട് എയ്റോ ബ്രിഡ്ജുകള്‍ കൂടി ചെന്നൈയില്‍ നിന്നെത്തി. യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് നേരിട്ട് ടെര്മിനലിലെത്താനായി നിലവില്‍ നാല് എയ്റോ ബ്രിഡജുകളുണ്ട്. ഇവക്ക് പുറമെയാണ് രണ്ടെണ്ണം കൂടി സ്ഥാപിക്കുന്നത്.
ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് കരിപ്പൂരിലേക്ക് രണ്ട് എയ്റോ ബ്രിഡ്ജുകള്‍ ഇന്നലെ എത്തിച്ചത്. നാലു കണ്ടെയ്നര്‍ ലോറികളിലായാണ് ഇവ എത്തിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ജംമ്പോ, ഹജ്ജ് വിമാന സര്‍വിസുകളടക്കം ആരംഭിക്കുന്നതിന് മുന്നോടിയാണ് എയറോ ബ്രിഡ്ജുകള്‍ വേഗത്തില്‍ സ്ഥാപിക്കുന്നത്. രണ്ടെണ്ണം കൂടി സ്ഥാപിക്കുന്നതോടെ കരിപ്പൂരില്‍ എയ്റോ ബ്രിഡ്ജുകളുടെ എണ്ണം ആറാവും. ചെന്നൈ വിമാനത്താവളത്തില്‍ ഉപയോഗിച്ചിരുന്ന എയ്റോബ്രിഡ്ജുകളാണ് കരിപ്പൂരില്‍ സ്ഥാപിക്കുന്നത്. ചെന്നൈയില്‍ പുതിയവ എത്തിച്ചിട്ടുണ്ട്. പുതിയ ടെര്‍മിനലിലും പഴയ ടെര്മിനലിലുമായാണ് എയ്റോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുക. കരിപ്പൂരില്‍ 120 കോടി ചെലവില്‍ നിര്‍മിച്ച ടെര്‍മിനല്‍ രണ്ട് മാസം മുന്‍പാണ് യാത്രക്കാര്‍ക്ക് തുറന്ന് കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."