ത്യാഗവും സമര്‍പ്പണവുമാണ് ഹിജ്റയുടെ സന്ദേശം: റഹ്മത്തുള്ള ഖാസിമി
പൊഴുതന: സൃഷ്ടാവിന് വേണ്ടി ത്യാഗം ചെയ്യലും സര്‍വവും അവനില്‍ സമര്‍പ്പിക്കലും നിഷിദ്ധമായ കാര്യങ്ങള്‍ വെടിയലുമാണ് ഹിജ്റയുടെ സന്ദേശമെന്ന് റഹ്മത്തുല്ല ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റി പൊഴുതനയില്‍ സംഘടിപ്പിച്ച ഹിജ്റ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വിപത്തുകള്‍ വരുമ്പോള്‍ ക്ഷമിക്കുകയും സന്തോഷ വേളയില്‍ സൃഷ്ട്ടാവിന് നന്ദി ചെയ്യുകയും വിധികളില്‍ തൃപ്തി പ്പെടുകയും ചെയ്യുന്നവനാണ് യഥാര്‍ഥ വിശ്വാസിയെന്നും പ്രളയങ്ങളും, പ്രകൃതി ദുരന്തങ്ങളും അല്ലാഹുവിലേക്ക് മടങ്ങാന്‍ വേണ്ടി അവന് അയക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലൂക്ക് പ്രസിഡന്റ് വി.കെ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷനായി. സമസ്ത ജംഇയ്യത്തുല്‍ മുഫത്തിശീന് സംസ്ഥാന ജന.സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ ഉദ്ഘാടനം ചെയ്തു.
പി. അബ്ദുല്ല കുട്ടി ദാരിമി, അബ്ദുറഹ്മാന് ഫൈസി മില്ലുമുക്ക്, മുഹമ്മദ് കുട്ടി ഹസനി, മുജീബ് ഫൈസി കമ്പളക്കാട്, ശംസുദ്ധീന്‍ റഹ്മാനി, സാജിദ് ബാഖവി, സൈനുല്‍ ആബിദ് ദാരിമി, അബ്ബാസ് ഫൈസി, സഈദ് ഫൈസി, ഷാഹിദ് ഫൈസി, അഷ്റഫ് ഫൈസി കല്‍പ്പറ്റ, അഷ്റഫ് ദാരിമി കമ്പളക്കാട്, അബ്ദുല്‍ അസീസ് കരേക്കാടന്‍, പനന്തറ മുഹമ്മദ് വെങ്ങപ്പള്ളി, സാജിദ് മൗലവി പൊഴുതന, മുഫത്തിശ് മുസ്തഫ ഫൈസി, സൈനുദ്ധീന്‍ ഫൈസി, കുഞ്ഞിമുഹമ്മദ് ദാരിമി, സ്വാദിഖ് ഫൈസി പൊഴുതന, അലി ഫൈസി ആറാംമൈല്‍, ശിഹാബ് ഫൈസി മേല്‍മുറി സംബന്ധിച്ചു. ജന.സെക്രട്ടറി കെ.വി ജഅ്ഫര്‍ ഹൈതമി സ്വഗതവും ഷാജഹാന് വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."