HOME
DETAILS
MAL
ദുരിതാശ്വാസനിധി സമാഹരണം വിജയിപ്പിക്കണം: എം.എം മണി
backup
September 12 2018 | 06:09 AM
തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാടിസ്ഥാനത്തിലുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.
ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസനിധി സമാഹരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സുതാര്യമായി വേണം ഫണ്ട് സമാഹരണമെന്നും നിര്‍ബന്ധിച്ച് ആരില്‍ നിന്നും ഫണ്ട് പിരിവ് നടത്തരുതെന്നും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."