രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം
അബൂദബി: രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. രൂപ റെക്കോര്‍ഡ് ഇടിവിലെത്തിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണ്. ഇന്നലെ വൈകിട്ട് ഒരു ദിര്‍ഹത്തിന് 23 രൂപ എന്ന നിരക്കായിരുന്നു ഓണ്‍ലൈനില്‍.
ഒരു ദിര്‍ഹത്തിന് 22.99 രൂപയാണ് യുഎഇയിലെ പ്രമുഖ ആപ്പായ ബോട്ടിം വാഗ്ദാനം ചെയ്തത്. ഇത്തിസലാത്തിന്റെ ഇ ആന്‍ഡ് മണി ആപ് 22.96, യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങള്‍ 22.86 മുതല്‍ 22.89 രൂപ വരെ നല്‍കുന്നു. അതേസമയം മറ്റ് ജിസിസി രാജ്യങ്ങളിലെ കറന്‍സികളുടെ രാജ്യാന്തര വിനിമയനിരക്ക് ഇപ്രകാരമാണ് സഊദി റിയാലിന് 22.48 രൂപ, ഖത്തര്‍ റിയാല്‍ 23.17 രൂപ, ഒമാന്‍ റിയാല്‍ 219.33 രൂപ, ബഹ്‌റൈന്‍ ദിനാര്‍ 224.04 രൂപ, കുവൈത്ത് ദിനാര്‍ 274.51 രൂപ. അതേസമയം ഈ നിരക്കിലും 10 മുതല്‍ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നല്‍കുന്നത്.
The decline in rupee value presents an advantageous opportunity for non-resident Indians (NRIs) to send money back home, maximizing the exchange rate benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."