സാഫ് കപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
ധാക്ക: സാഫ് കപ്പ് സെമി ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 3-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലില്‍ ഇന്ത്യ മാല്‍ഡീവ്‌സിനെ നേരിടും. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നേപ്പാളിനെ പരാജയപ്പെടുത്തിയാണ് മാല്‍ഡീവ്‌സ് ഫൈനലിലെത്തിയത്. ഇന്ത്യക്ക് വേണ്ടി മാന്‍വിര്‍ സിങ്ങ് 48, 69 മിനുട്ടുകളില്‍ ഗോളുകള്‍ നേടി. 84-ാം മിനുട്ടില്‍ സുമീത് പസ്സിയാണ് ഇന്ത്യക്കായി മൂന്നാം ഗോള്‍ നേടിയത്. പാകിസ്താന് വേണ്ടി മുഹമ്മദ് അലി ദബൗസ് 86-ാം മിനുട്ടില്‍ ആശ്വാസ ഗോള്‍ നേടി. മഴ പെയ്തതിനാല്‍ ഇരു ടീമുകള്‍ക്കും ആസ്വദിച്ച് കളിക്കാനായില്ല. ഇന്ത്യക്ക് ലഭിച്ച ആറ് സുവര്‍ണാവസരങ്ങളില്‍ മൂന്നെണ്ണമാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനുട്ടില്‍ അടിപിടി കൂടിയതിന് ഇന്ത്യന്‍ താരം ലല്ലിന്‍സുല ചങ്‌ദേക്കും പാകിസ്താന്‍ താരം മുഹ്‌സിന്‍ അലിക്കും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നു. ശനിയാഴ്ച വൈകിട്ട് 6.30നാണ് ഫൈനല്‍ പോരാട്ടം നടക്കുക. കളിയുടെ 9-ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി മാല്‍ഡീവ്‌സ് കളിയില്‍ ആധിപത്യം നേടി. 84, 86 മിനുട്ടുകളില്‍ മാല്‍ഡീവ്‌സിനായി ഇബ്രാഹീം വഹീദ് ഹസന്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി ജയം ആധികാരികമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം മത്സരത്തില്‍ മാല്‍ഡീവ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇനി ഫൈനലിലും ഇന്ത്യക്ക് മാല്‍ഡീവ്‌സിനെതിരേ ഏറ്റുമുട്ടേണ്ടി വരും. ചരിത്രം ഇന്ത്യക്കൊപ്പമാണെങ്കിലും ശനിയാഴ്ച നടക്കുന്ന ഫൈനല്‍ മികച്ചതാകും. ചാംപ്യന്‍മാരാവുകയാണെങ്കില്‍ ഇന്ത്യക്ക് അഭിമാനിക്കാനുള്ള അവസരം കൂടിയാകും. കാരണം മുന്‍താരങ്ങളൊന്നും ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്കായി അണ്ടര്‍ 23 താരങ്ങളാണ് കളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."