HOME
DETAILS

സേന പിന്മാറിത്തുടങ്ങി; ഗസ്സക്കാര്‍ മടങ്ങാനൊരുങ്ങുന്നു തകര്‍ത്തെറിഞ്ഞ ജീവിതത്തിന്റെ ശേഷിപ്പുകളിലേക്ക് 

  
Web Desk
January 19, 2025 | 6:01 AM

Gaza Residents Return to War-Torn Homes After Israeli Bombardment and Conflict

ടെല്‍ അവീവ്: ഇസ്‌റാഈല്‍ നരമേധങ്ങളും ബോംബ് വര്‍ഷങ്ങളും തകര്‍ത്തെറിഞ്ഞതിന്‍രെ ശേഷിപ്പുകളിലേക്ക് വടക്കാന്‍ ഗസ്സക്കാര്‍ തിരിച്ചെത്തുന്നു. പ്രിയപ്പെട്ടവരുടെയും പ്രിയമായതിന്റേയും ഓര്‍മകള്‍ ശേഷിക്കുന്ന തങ്ങളുടെ മണ്ണിലേക്ക്. ചുറ്റും പരന്നു കിടക്കുന്ന കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ തങ്ങളുടെ ജീവിതം വീണ്ടും ജീവിച്ചു തുടങ്ങാന്‍. മരണവര്‍ഷിക്കുന്ന ആകാശത്തിന് ചുവട്ടിലൂടെ തണലിടങ്ങള്‍ തേടി കയ്യില്‍ കിട്ടിയതുമെടുത്ത് 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ പരക്കംപാച്ചിലാണ് അവരുടേത്. ക്യാംപുകളില്‍ നിന്ന് ക്യാപുകളിലേക്ക്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക്. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക്..കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി അവര്‍ അലച്ചിലിലായിരുന്നു. 


ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി ഇസ്‌റാഈലി സേന പിന്മാറ്റം തുടങ്ങിയതിന് പിന്നാലെയാണ് ഗസ്സക്കാര്‍ മടക്കമാരംഭിച്ചത്. നിലവില്‍ തെക്കന്‍ അതിര്‍ത്തിയിലുള്ള റഫയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് സൈന്യം പിന്‍മാറുന്നതെന്ന് ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള ഫിലാഡല്‍ഫി ഇടനാഴിയിലേക്കാണ് ഇവര്‍ മാറുക. 

ഞായറാഴ്ച ഇന്ത്യന്‍ സമയം 12 മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. കരാര്‍ പ്രകാരം മൂന്ന് ബന്ദികളെയാണ് ഹമാസ് ഇന്ന് കൈമാറുക. ഇസ്‌റാഈല്‍ 95 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കും.

അതിനിടെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെയും പേരുവിവരം ലഭിച്ചില്ലെങ്കില്‍ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുഭീഷണി മുഴക്കുന്നുണ്ട്. കരാര്‍ ലംഘനങ്ങള്‍ ഇസ്‌റാഈല്‍ സഹിക്കില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം ഹമാസിന് മാത്രമായിരിക്കുമെന്നും നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി.

ആവശ്യമെങ്കില്‍ അമേരിക്കയുമായി ചേര്‍ന്ന് ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കാന്‍ മടിക്കില്ലെന്ന ഭീഷണിയും നെതന്യാഹു നല്‍കുന്നു. ബന്ദികളുടെ മോചനം വ്യവസ്ഥ പ്രകാരം നടക്കണമെന്നും അതില്‍ വീഴ്ച വന്നാല്‍ സ്ഥിതി സ്‌ഫോടനാത്മകമായിരിക്കുമെന്നും നിയുക്തത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൂണ്ടിക്കാട്ടി. അതേസമയം, കരാര്‍ വ്യവസ്ഥകളില്‍നിന്ന് പിറകോട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പേര് വിവരം നല്‍കാനാകാത്തതെന്നും ഹമാസ് വിശദീകരിച്ചു. 


ആദ്യഘട്ടത്തില്‍ മോചിതരാകുക രണ്ടായിരത്തോളം ഫലസ്തീനികള്‍
ജെറുസലേം: ഇസ്‌റാഈലി ജയിലുകളില്‍ വര്‍ഷങ്ങളോളം കുറ്റം പോലും ചുമത്തപ്പെടാതെ ക്രൂരപീഡനത്തിനിരയായി തടവില്‍ കഴിയുന്ന രണ്ടായിരത്തോളം ഫലസ്തീന്‍ തടവുകാര്‍ ആദ്യഘട്ടത്തില്‍ മോചിതരാകും. 10,400 ഫലസ്തീനികള്‍ ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് ഫലസ്തീന്‍ കമ്മിഷന്‍ ഓഫ് ഡിറ്റെയ്‌നിസ് ആന്‍ഡ് എക്‌സ്തടവുകാര്‍ അഫയേഴ്‌സ്, പലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റി എന്നിവ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ ഗസ്സയില്‍ നിന്നും ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു കാരണവും കൂടാതെ പിടികൂടി തടവിലാക്കിയ കുട്ടികളും സ്ത്രീകളും യുവാക്കളുമുള്‍പ്പെടുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് പുറമേയാണിത്.

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഒന്നാംഘട്ടമെന്ന നിലയില്‍ ഇന്ന് വിട്ടയക്കുന്ന നൂറോളം ഫലസ്തീനികളുടെ വിവരങ്ങള്‍ ഇസ്‌റാല്‍ നീതിന്യായ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെയുള്ള പട്ടികയില്‍ ഫലസ്തീന്‍ പാര്‍ലമെന്റ് അംഗവും ഫലസ്തീനിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദെ ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ നേതാവുമായ ഖാലിദാ ജറാര്‍, മാധ്യമപ്രവര്‍ത്തക ബുഷ്‌റ അല്‍ തവീല്‍, 2024 ജനുവരിയില്‍ കൊല്ലപ്പെട്ട ഹമാസിന്റെ മുതിര്‍ന്ന നേതാവ് സാലിഹ് അല്‍ അരൂരിയുടെ സഹോദരി ദലാല്‍ അല്‍ അരൂരി തുടങ്ങിയവരുണ്ടെന്നാണ് വിവരം. അടക്കമുള്ളവരെ ഞായറാഴ്ച വിട്ടയക്കും. 

മാധ്യമപ്രവര്‍ത്തക ബുഷ്‌റ അല്‍ തവീല്‍ 2011ല്‍ ഹമാസും ഇസ്‌റാഈലും തമ്മില്‍ നടന്ന തടവുകാരുടെ കൈമാറ്റത്തിലും ഉള്‍പ്പെട്ടിരുന്നെങ്കിലും ഇസ്‌റാഈല്‍ ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. വെസ്റ്റ് ബാങ്ക് നഗരമായ അല്‍ ബിറേഹിലെ മേയറായിരുന്ന ഹമാസ് നേതാവ് ജമാല്‍ അല്‍ തവീലിന്റെ മകള്‍ കൂടിയാണ് ബുഷ്‌റ. വെസ്റ്റ് ബാങ്കിലെ അല്‍ അഖ്‌സ ബ്രിഗേഡ് നേതാവ് സകരിയ്യ സുബൈദിയടക്കമുള്ളവരും ഇസ്‌റാഈല്‍ വിട്ടയക്കുന്നവരുടെ പട്ടികയിലുണ്ട്. ഇദ്ദേഹത്തിന്റെ മകന്‍ മുഹമ്മദിനെ കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയിരുന്നു. ജീവപര്യന്തം തടവില്‍ കഴിയുന്ന ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, ഫതഹ് മൂവ്‌മെന്റ് തുടങ്ങിയവരുടെ പ്രവര്‍ത്തകരും വിട്ടയക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടത്തില്‍ ആയിരത്തോളം തടവുകാരെയാണ് ഇസ്‌റാഈല്‍ വിട്ടയക്കുക. ഇതിന് പകരമായി 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഞായറാഴ്ച മൂന്ന് ബന്ദികളെയാണ് ഹമാസ് വിട്ടയക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  12 minutes ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  24 minutes ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  43 minutes ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  an hour ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  an hour ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  4 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  5 hours ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  5 hours ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  6 hours ago