അധ്യാപകന്റെ സ്മരണയ്ക്കായി പഠന ധനസഹായം
ഇരിട്ടി: അധ്യാപകന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനത്തില്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് കാര്‍ഷികോപകരണങ്ങളും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പഠന ധന സഹായവും നല്‍കി.
ഉളിക്കല്‍ പഞ്ചായത്തിലെ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റിന്‍ എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ മണ്ഡപപറമ്പിലെ പി.കെ നാണുപണിക്കരുടെ കുടുംബമാണ് നാടിനു സേവനവുമായി മുന്‍പോട്ടുവന്നത്.
ഉളിക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പഠന സഹായമായി ആറായിരം രൂപയും, പ്രദേശത്തെ രണ്ടു കുടുംബശ്രീ യൂനിറ്റുകള്‍ക്ക് കാട് വെട്ടിത്തെളിക്കല്‍ യന്ത്രവും, മരംവെട്ട് യന്ത്രവും നല്‍കി.
വാര്‍ഡ് മെമ്പര്‍ പി. ചെമ്മരന്‍ അധ്യക്ഷനായി. ഉളിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ബെന്നി തോമസ്, തോമസ് മരങ്ങാട്ടുമ്യാലില്‍ ,എ.എസ്. മോഹനന്‍, മാര്‍ക്കോസ് , ജോയ് മാത്യു ഊവാപ്പള്ളി, ഗോപിനാഥന്‍ വയത്തൂര്‍, മുരളി ഏറാമല, പ്രദീപ് കുമാര്‍, മനോന്മണി , അഷിതാ കൃഷ്ണന്‍, ജോയിസ് സിറിയക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."