HOME
DETAILS

ജീവനക്കാരനെ മര്‍ദിച്ചുവെന്ന്; മലപ്പുറം-മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

  
backup
July 25, 2016 | 9:35 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5

മലപ്പുറം: മലപ്പുറം-മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ബസ് യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് ബസ് ജീവനക്കാരനെ പൊലിസ് മര്‍ദിച്ചെന്നാരോപിച്ചാണ് മലപ്പുറം-മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കു നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബസ് സര്‍വീസുകള്‍ നിലച്ചതോടെ യാത്രക്കാര്‍ പാതിവഴിയില്‍ കുടുങ്ങി. സ്‌കൂള്‍ വിദ്യാര്‍ഥികളും സമരം മൂലം വീട്ടിലെത്താനാകാതെ കുടുങ്ങി.
തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന ഷമ്മാസ് ബസിലെ ജീവനക്കാരനെ പൊലിസ് മര്‍ദിച്ചെന്നാണു തൊഴിലാളികളുടെ ആരോപണം. കോട്ടക്കല്‍ എടരിക്കോട് നിന്നും ഈ ബസില്‍ കയറിയ യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്നാണ് സംഭവം. എടരിക്കോട് നിന്നും പിതാവിനൊപ്പം ബസില്‍ കയറിയ യാത്രക്കാരി ബസില്‍ കയറുന്നതിനു മുന്‍പ് ബസ് മുന്നോട്ടെടുത്തെന്നും ഇതു ചോദിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും യാത്രക്കാരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം പൊലിസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്തു നിന്നും ബസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബസ് ജീവനക്കാരനെ പൊലിസ് മര്‍ദിച്ചുവെന്നാരോപിച്ചാണ് ബസുകള്‍മ മിന്നല്‍ പണിമുടക്ക് നടത്തിയത്. സംഭവം പൊലീസ് നിഷേധിച്ചെങ്കിലും ജീവനക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ ഈ റൂട്ടിലോടുന്ന ബസ്ജീവനക്കാര്‍ സംഘടിതമായി ബസുകള്‍ തടഞ്ഞിട്ടു. ഇതോടെ തിരൂര്‍ മഞ്ചേരി റൂട്ടിലെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. തിരൂര്‍, കോട്ടയ്ക്കല്‍, മഞ്ചേരി സ്റ്റാന്‍ഡുകളിലും മലപ്പുറം ഉള്‍പ്പെടെയുള്ള വിവിധ സ്‌റ്റോപ്പുകളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ കുടുങ്ങിക്കിടന്നു. രാത്രി വൈകിയും വീട്ടിലെത്താനാവാതെ യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തിയതും പൊലിസ് വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയതും ആശ്വാസമായി. മലപ്പുറം സി.ഐയുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലി്കകാന്‍ തീരുമാനിച്ചു.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  5 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  5 days ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  5 days ago
No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  5 days ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  5 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  5 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  5 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  5 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  5 days ago